ഇത്തവണയും കെകെ രമയ്ക്ക് നേരിട്ട് മറുപടി പറയാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി; സംസ്ഥാനത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സഭയില്‍ എണ്ണിപ്പറഞ്ഞ് കെകെ രമ

Written by Taniniram

Published on:

തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തിര പ്രമേയവുമായി കെകെ രമ എംഎല്‍എ. അടിയന്തിര പ്രമേയത്തിന് മറുപടി പറയേണ്ട മുഖ്യമന്ത്രി സഭാമന്ദിരത്തിലുണ്ടായിരുന്നെങ്കിലും കെകെ രമയ്ക്ക് നേരിട്ട് മറുപടി നല്‍കാതിരിക്കാന്‍ സഭയ്ക്കുളളിലേക്ക് എത്തിയില്ല. മുഖ്യമന്ത്രിക്ക് പകരം ആരോഗ്യമന്ത്രി വീണാജോര്‍ജ്ജാണ് മറുപടി പറഞ്ഞത്. സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് കൈകാര്യം ചെയ്യുന്നത് വീണ ജോര്‍ജാണ് എന്നതാണ് ഇതിന് ന്യായീകരണമായി ഭരണപക്ഷം ചൂണ്ടിക്കാട്ടിയത്.

അടിയന്തിര പ്രമേയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ കെ രമ സഭയില്‍ ആഞ്ഞടിച്ചു.പൂച്ചാക്കലില്‍ ദളിത് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് നടപടി എടുക്കാത്തതും കാലടി കോളേജിലെ പെണ്‍കുട്ടികളുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ നടപടി എടുക്കാത്തതും ചര്‍ച്ചയില്‍ ഉന്നയിച്ചു. മന്ത്രി വീണ്‌ജോര്‍ജ്ജിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

See also  അർജുന്റെ കുടുംബത്തിന് കത്തയച്ച് മുഖ്യമന്ത്രി;അർജുനെ കണ്ടെത്താൻ സർക്കാർ വേണ്ടതെല്ലാം ചെയ്യും…

Related News

Related News

Leave a Comment