സാദാ ഇഡലിക്ക് ഗുഡ്ബൈ..! തയാറാക്കാം ഇഡലി ഫ്രൈ…

Written by Web Desk1

Published on:

സാധാരണ ഇഡലി കുട്ടികളെ കഴിപ്പിക്കാൻ വലിയ പാടാണ്‌. ചമ്മന്തിയോ സാമ്പാറോ പഞ്ചസാരയോ കൂടെ കൊടുത്ത് ശ്രമിച്ചാലും അത് കഴിക്കാൻ അവർക്ക് വലിയ പാടായിരിക്കും. ജോലിക്ക് പോകുന്ന അച്ഛനമ്മമാർക്ക് എന്നും ചപ്പാത്തിയോ പൂരിയോ ഉണ്ടാക്കാൻ കഴിഞ്ഞെന്നും വരില്ല. എന്നാൽ എളുപ്പത്തിലുണ്ടാകുന്ന ഇഡലിയിൽ ചെറിയ പൊടിക്കൈകളും കൂടെ ചേർത്താൽ കുട്ടികളെക്കൊണ്ട് ഈസി ആയിട്ട് കഴിപ്പിക്കാവുന്ന ഒരു പ്രാതലുണ്ടാക്കാം. ഹെൽത്തിയും ടേസ്റ്റിയുമായ ഇഡലി ഫ്രൈ എങ്ങനെ ഉണ്ടാക്കും എന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

തക്കാളി സോസ് : രണ്ട് സ്പൂൺ
സോയ സോസ് : അര സ്പൂൺ
മുട്ട : ഒന്ന്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് : കാൽ സ്പൂൺ
ബ്രഡ് പൊടി : പാകത്തിന്
വെളിച്ചെണ്ണ : രണ്ട് സ്പൂൺ
സവാള, ക്യാപ്സിക്കം, തക്കാളി : ഒന്ന് വീതം
കുരുമുളക്പൊടി : ഒരു ടീസ്പൂൺ
മല്ലിപ്പൊടി, മുളകുപൊടി, ചിക്കൻ മസാല : അര ടീ സ്പൂൺ വീതം

പാകം ചെയ്യേണ്ട വിധം

സാധാരണ ഇഡ്ഡലി ചെറിയ കഷണങ്ങളാക്കി മുറിച്ച് തക്കാളി സോസ്, സോയ സോസ്, മുട്ട, ഇഞ്ചു വെളുത്തുള്ളു പേസ്റ്റ് എന്നിവ ചേർത്ത് പുരട്ടി ബ്രഡ് പൊടിയിൽ മുക്കി എണ്ണയിൽ വറുത്തു കോരുക. വെറൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് സവാള, ക്യാപ്സിക്കം, തക്കാളി എന്നിവ ചേർത്ത് വഴറ്റുക. നിറം മാറി വരുമ്പോൾ കുരുമുളക്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ചിക്കൻ മസാല എന്നിവ ചേർത്ത് ഇളക്കാം. ഇതിലേക്ക് ഇഡ്ഡലി ചേർത്ത് ചെറുതായി ചൂടാക്കിയശേഷം വിളമ്പാം.

See also  കമൽനാഥ്‌ കുടുംബത്തോടൊപ്പം അയോധ്യയിലേക്ക്; രാമക്ഷേത്രം സന്ദർശിക്കും

Leave a Comment