വ്യാജ എല്‍എല്‍ബി സര്‍ട്ടിഫിക്കറ്റുമായി എന്റോള്‍ ചെയ്ത കേരള ഹൈക്കോടതി അഭിഭാഷകന്‍ കുടുങ്ങി, ബാര്‍ കൗണ്‍സില്‍ നടപടി

Written by Taniniram

Published on:

ബാര്‍ കൗണ്‍സിലിനെ കബളിപ്പിച്ച് വ്യാജ എല്‍.എല്‍.ബി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അഭിഭാഷകനായി എന്റോള്‍ ചെയ്ത യുവാവിനെതിരെ നടപടി. കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി മനു ജി രാജാണ് പ്രതി. തട്ടിപ്പ് വ്യക്തമായതോടെ ഇയാളുടെ എന്റോള്‍മെന്റ് ബാര്‍ കൗണ്‍സില്‍ റദ്ദാക്കി. ബിഹാറിലെ മഗധ് യൂണിവേഴ്‌സിറ്റിയുടെ പേരിലാണ് മനു വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചത്. 2013 ലാണ് ഇയാള്‍ എന്റോള്‍ ചെയ്തത്. മാറാനെല്ലൂര്‍ സ്വദേശി സച്ചിന്റെ പരാതിയിലാണ് ബാര്‍ കൗണ്‍സില്‍ അന്വേഷണം നടത്തിയത്. തട്ടിപ്പ് നടന്നുവെന്ന് ബോദ്ധ്യമായതോടെ ബാര്‍ കൗണ്‍സില്‍ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.

See also  ത്രിശൂർ സ്ട്രോങ്ങ് റൂം തുറക്കുന്നു

Related News

Related News

Leave a Comment