കരുവന്നൂര്‍ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ ആവശ്യം തള്ളി ഇഡി; ഏപ്രില്‍ 5ന് ഹാജരാകാന്‍ നോട്ടീസ്

Written by Taniniram

Published on:

കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെതിരെ കടുപ്പിച്ച് ഇഡി. ഈ മാസം 26ന് ശേഷം ഹാജരാകാം എന്നായിരുന്നു വര്‍ഗീസ് ഇഡിയെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ ആവശ്യം തളളി. . ഏപ്രില്‍ 5 ന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കി. എം എം വര്‍ഗീസ് സ്ഥാനാര്‍ത്ഥിയോ ഔദ്യോഗിക ചുമതല വഹിക്കുന്ന ആളോ അല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയാണ് ആവശ്യം നിഷേധിച്ചത്.

തേസമയം, കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ കൂടുതല്‍ സിപിഎം നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഇഡി. മുന്‍ എംപി പി കെ ബിജു, സിപിഎം തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി കെ ഷാജന്‍ എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. ബിജുവിനോട് വ്യാഴാഴ്ചയും ഷാജനോട് വെള്ളിയാഴ്ചയും ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.

See also  സിപിഎമ്മിന് കരുവന്നൂര്‍ കുരുക്ക്: തൃശൂര്‍ ജില്ലാ സെക്രട്ടറി പ്രതിയാകും, ഇഡി വേട്ടയാടുന്നുവെന്ന് എം എം വര്‍ഗീസ്

Leave a Comment