തിരുവനന്തപുരത്ത് ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; 17കാരന്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു

Written by Taniniram

Published on:

തിരുവനന്തപുരം മണ്ണന്തലയില്‍ നാടന്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരുക്കേറ്റു. കൂടെയുണ്ടായിരുന്ന 17 വയസുകാരന്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഖിലേഷ്, കിരണ്‍, ശരത് ഇരു കൈകളും നഷ്ടപ്പെട്ട 17കാരന്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ കിരണ്‍, ശരത് എന്നീ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

പൊട്ടിയത് മാരക ശേഷിയുള്ള അമിട്ടാണെന്ന് പൊലീസ് അറിയിച്ചു. അമിട്ട് കൂട്ടുകാര്‍ പൊട്ടിക്കാന്‍ കൊണ്ടുവന്നതാണ്. പ്രദേശത്ത് പടക്ക നിര്‍മ്മാണശാലയില്ല. പരുക്കേറ്റവര്‍ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളവരാണ്. പരുക്കേറ്റവരില്‍ ഒരാള്‍ക്കെതിരെ മുന്‍പ്എക്‌സ്‌പ്ലോസീവ് ആക്റ്റ് പ്രകാരം കേസുണ്ടായിരുന്നു എന്നും പൊലീസ് അറിയിച്ചു.

See also  പീരുമേട് നിയമസഭാ കേസില്‍ സിപിഐ എംഎല്‍എ വാഴൂര്‍ സോമന് വിജയം ; സിറിയക് തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

Leave a Comment