- Advertisement -
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ പരിപാടിയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തനിടെ മെക്ക് കേടായി സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് തേടി; തലയോലപ്പറമ്പ് പൊലീസിനോട് സംഭവം അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
കോട്ടയത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്റെ പ്രചാരണ പരിപാടിക്കിടെയാണ് മൈക്ക് ഒടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം തടസപ്പെട്ടത്. അഞ്ച് മിനിട്ടോളം തടസ്സപ്പെട്ടെങ്കിലും മുഖ്യമന്ത്രി സൗമ്യനായി സീറ്റിലേക്ക് ഇരുന്നു. മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയതും മൈക്ക് പൊട്ടി വീഴുകയായിരുന്നു. പിന്നീട് ജോസ്. കെ.മാണി ഓടിയെത്തി മൈക്ക് ഓപ്പറേറ്ററുടെ സഹായത്തോടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.