ദന്തഡോക്ടര്‍ ഫ്ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍…

Written by Web Desk1

Published on:

കൊച്ചി: ദന്തഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ കാക്കനാടാണ് സംഭവം. ബിന്ദു ചെറിയാനെ ആണ് ഫ്ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്തുവരികയായിരുന്നു ബിന്ദു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫ്ലാറ്റില്‍ നിന്നും ബിന്ദുവിൻ്റെത് എന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും പൊലീസിന് കിട്ടി. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

ബിന്ദു ചെറിയാന്റെ ഭര്‍ത്താവും കുട്ടികളും കോഴിക്കോടാണ് താമസം. സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

See also  25 ഫീമെയില്‍ ബീഹാര്‍ ; വിവാഹത്തിന് വിസമ്മതിച്ച കാമുകന്റെ ജനനേന്ദ്രിയം മുറിച്ച ഡോക്ടറായ യുവതി അറസ്റ്റില്‍

Leave a Comment