- Advertisement -
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ദുബായിലേക്ക് യാത്ര തിരിച്ചു. ദുബായിലേക്കുളള മകനെ കാണാനാണ് മുഖ്യമന്ത്രിയുടെ സ്വകാര്യസന്ദര്‍ശനം. തെരഞ്ഞെടുപ്പ് തിരക്കുകള്‍ കഴിഞ്ഞതിനാല്‍ ഏകദേശം 15 ദിവസത്തോളം ദുബായിലുണ്ടാകുമെന്നാണ് സൂചന. മറ്റ് പരിപാടികളുണ്ടോയെന്ന് വ്യക്തമല്ല. മുഖ്യമന്ത്രിയോടൊപ്പം ദുബായിലെത്തിയ മന്ത്രി റിയാസും വീണയും സിംഗപ്പൂരും ഇന്തോനേഷ്യയും സന്ദര്‍ശിക്കുമെന്നാണ് വിവരം. 19 ദിവസത്തെ വിദേശയാത്ര അനുമതി മന്ത്രി റിയാസിന് ലഭിച്ചിട്ടുണ്ട്. സ്വകാര്യസന്ദര്‍ശനമായതിനാല്‍ യാത്രയെക്കുറിച്ചുളള ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ല.