കേരളത്തില്‍ നിന്നുള്ള ബെംഗളൂരു ബസ് തടഞ്ഞ് തമിഴ്‌നാട് എംവിഡി;യാത്രക്കാര്‍ പെരുവഴിയില്‍

Written by Taniniram

Published on:

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസുകള്‍ തടഞ്ഞ തമിഴ്‌നാട് എംവിഡി. മുന്നറിയിപ്പില്ലാതെ അര്‍ധരാത്രിയില്‍ യാത്രക്കാരെ ഇറക്കി വിട്ടു. വണ്‍ ഇന്ത്യ വണ്‍ ടാക്‌സിനെ ചൊല്ലിയാണ് തര്‍ക്കം. തമിഴ്‌നാട്ടിലൂടെയുള്ള അന്തര്‍സംസ്ഥാന ബസ് യാത്രാപ്രശ്‌നം രൂക്ഷമാകുകയാണ്..

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസുകള്‍ വടശേരിയില്‍ വച്ചാണ് ബസ് തടഞ്ഞത്. ഇതോടെ തുടര്‍യാത്രക്ക് തമിഴ്‌നാട് ബസില്‍ വീണ്ടും പണം നല്‍കേണ്ട അവസ്ഥയാണ് യാത്രക്കാര്‍ക്കുണ്ടായത്. നടപടിയെ എതിര്‍ത്താല്‍ കേസെടുക്കുമെന്ന് തമിഴ്‌നാട് എം.വി.ഡി ഭീഷണിപ്പെടുത്തിയെന്നും ടിക്കറ്റെടുത്തുള്ള തുടര്‍യാത്രയ്ക്ക് മാത്രമാണ് ഹുസൂറിലേക്ക് ബസ് ഏര്‍പ്പാടാക്കിയതെന്നും യാത്രക്കാര്‍ പറയുന്നു. സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

See also  തിരുവനന്തപുരം കലക്ടറെ മാറ്റി, അനുകുമാരി പുതിയ കളക്ടര്‍ ശ്രീറാം ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി, ഐഎഎസ് തലപ്പത്ത് മാറ്റങ്ങള്‍

Leave a Comment