ബീമാപള്ളി ഉറൂസ്​ ഡിസംബർ മൂന്ന്‌ മുതൽ ‌13 വരെ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

Written by Taniniram Desk

Published on:

ഈ വർഷത്തെ ബീമാപള്ളി ഉറൂസ് ഡിസംബർ മൂന്ന് മുതൽ 13 വരെ നടക്കുമെന്ന് ജമാഅത്ത്​ ​ഭാരവാഹികൾ അറിയിച്ചു. ഉറൂസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഉറൂസ് പ്രമാണിച്ച് ഡിസംബർ മൂന്നിന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിക്കും.

ഡിസംബർ മൂന്നിന് രാവിലെ എട്ടിന്​ പ്രാർഥനയും തുടർന്ന്​ നഗരപ്രദക്ഷിണവും നടക്കും.10.30ന്​ സമൂഹപ്രാർഥനക്ക്​ ചീഫ്​ ഇമാം നുജ്​മുദ്ദീൻ പൂക്കോയ തങ്ങൾ നേതൃത്വം നൽകും. 11ന്​ ജമാഅത്ത്​ പ്രസിഡന്റ് എം പി അബ്​ദുൽ അസീസ്​, വൈസ്​ ​പ്രസിഡന്റ്‌​ എം കെ ബാദുഷ എന്നിവർ പതാക ഉയർത്തും. ഡിസംബർ 12 വരെ എല്ലാ ദിവസവും​ രാത്രി 9.30 മുതൽ മതപ്രഭാഷണം ഉണ്ടാകും.

എട്ടാം തീയതി വൈകിട്ട്‌ ​ 6.30ന്​ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ രാഷ്ട്രീയ, സാംസ്​കാരിക, ആത്മീയ മേഖലകളിലെ പ്രമുഖർ പ​ങ്കെടുക്കും. ഒമ്പതിന്​ വൈകിട്ട്​ 6.30ന്​ പ്രതിഭാ സംഗമം, പത്തിന്​ രാത്രി 11.30ന്​ ത്വാഹ തങ്ങളും സംഘവും അവതരിപ്പിക്കുന്ന ബുർദ, 11ന്​ രാത്രി 11.30 മുതൽ മൻസൂർ പുത്തനത്താണിയും സംഘവും അവതരിപ്പിക്കുന്ന സൂഫി മദ്​ഹ്​ ഖവാലി എന്നിവ ഉണ്ടാകും. ‌സമാപന ദിവസമായ 13ന്​ പുലർച്ചെ ഒന്നിന്​ ​പ്രാർഥനക്ക്​ ബീമാ പള്ളി ഇമാം സബീർ സഖാഫി നേതൃത്വം നൽകും.1.30ന്​ നഗര ​പ്രദക്ഷിണം. നാലിന്​ കൂട്ട പ്രാർഥനക്ക്​ അബ്​ദുറഹുമാൻ മുത്തുകോയ തങ്ങൾ അൽ ബുഹാരി നേതൃത്വം നൽകും. വാർത്താസമ്മേളനത്തിൽ ജമാഅ​ത്ത്​ പ്രസിഡന്റ്‌​ എം പി അബ്​ദുൽ അസീസ്​, ജനറൽ സെക്രട്ടറി ബാദുഷ സൈനി, ട്രഷറർ സബൂർഖാൻ, വൈസ്​ പ്രസിഡന്റ്‌ എം​ കെ ബാദുഷ, മുഹമ്മദ്​ ഇബ്രാഹിം, അസീം, ഹിദായത്ത്​ സാദത്ത്​ എന്നിവർ പ​​ങ്കെടുത്തു.

ഉറൂസ് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ ആഴ്ച ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. തീർഥാടകർക്കുള്ള സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും മുൻ വർഷത്തെക്കാൾ മികച്ച രീതിയിൽ ഉറൂസ് ഉത്സവം നടത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ഉറൂസ് നടത്തിപ്പിന്റെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സബ് കളക്ടർ ആൽഫ്രഡ് ഒ വിയെ നോഡൽ ഓഫീസറായി യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉറൂസ്​ ദിനങ്ങളിൽ കെഎസ്​ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്ന് ബീമാപ്പള്ളിയിലേക്ക്​ പ്രത്യേക സർവീസ്​ ഏർ​പ്പെടുത്തും​.

See also  "മകളുടെ കാര്യത്തിൽ കള്ളം പറയുന്ന പിണറായി, കേന്ദ്രം നൽകിയ പണത്തിന്‍റെ കണക്കിൽ സത്യം പറയുമോ":-വി.മുരളീധരൻ

Related News

Related News

Leave a Comment