ഫ്‌ളാറ്റ് തട്ടിപ്പ് കേസിൽ നടി ധന്യമേരി വർഗീസിനും കുടുബത്തിനും തിരിച്ചടി, സ്വത്തുക്കൾ കണ്ട് കെട്ടി

Written by Taniniram

Published on:

ഫ്‌ലാറ്റ് തട്ടിപ്പുകേസില്‍ ബിഗ്‌ബോസ് താരവും നടിയുമായ ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി. തിരുവനന്തപുരം പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്ത് വകകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയത്. ഫ്‌ലാറ്റുകള്‍ നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്തു പലരില്‍ നിന്നായി വന്‍ തുക തട്ടിയെന്ന പരാതിയില്‍ താരത്തിനും സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് കമ്പനി ഡയറക്ടറും നടനും ധന്യയുടെ ഭര്‍ത്താവുമായ ജോണ്‍ ജേക്കബ്, ജോണിന്റെ സഹോദരന്‍ സാമുവല്‍ എന്നിവര്‍ക്കെതിരെ നിയമനടപടികള്‍ തുടര്‍ന്ന് വന്നിരുന്നു. കേസിലെ മുഖ്യപ്രതിയും കമ്പനി ചെയര്‍മാനുമായ മുട്ടട ജേക്കബ് സാംസണ്‍ കേസുമായി ബന്ധപ്പെട്ട് 2016 ല്‍ അറസ്റ്റിലായിരുന്നു.

2011 മുതല്‍ നഗരത്തിലെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്‌ലാറ്റുകളും 20 വില്ലകളും രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കി നല്‍കാമെന്നു വാഗ്ദാനം നല്‍കി പലരില്‍ നിന്നായി 100 കോടി രൂപയും അമിത പലിശ നല്‍കാമെന്നു പറഞ്ഞു 30 കോടിയോളം രൂപയും തട്ടിച്ചെന്ന പരാതിയിലാണ് കേസ്.

See also  സർക്കാരിന്റെ കണ്ണ് തുറക്കാൻ ഒരു ജീവൻ പൊലിയേണ്ടി വന്നു , ആമയിഴഞ്ചാൻ മാലിന്യം: അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി

Leave a Comment