യുവാവിനെ പീഡിപ്പിച്ചെന്ന കേസ്: സംവിധായകൻ രഞ്ജിത്തിന് മുൻ‌കൂർ ജാമ്യം

Written by Taniniram

Published on:

യുവാവിനെ പീഡിപ്പിച്ചെന്ന കേസിലും സംവിധായകന്‍ രഞ്ജിത്തിനു മുന്‍കൂര്‍ ജാമ്യം. 30 ദിവസത്തേക്കു താല്‍ക്കാലിക മുന്‍കൂര്‍ ജാമ്യമാണു കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുവദിച്ചത്. മാങ്കാവ് സ്വദേശിയാണു രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചു പരാതി നല്‍കിയത്.

2012ല്‍ ബെംഗളൂരുവില്‍ വച്ച് രഞ്ജിത് പീഡനത്തിന് ഇരയാക്കിയെന്നാണു യുവാവിന്റെ ഗുരുതര ആരോപണം ആരോപണം. ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന സിനിമയുടെ ലോക്കേഷന്‍ പാക്കപ്പ് നടക്കുന്ന സമയത്തായിരുന്നു സംഭവം. ഹോട്ടലിലെത്തിയപ്പോള്‍ രഞ്ജിത് മദ്യം കുടിപ്പിച്ച് പീഡനത്തിന് ഇരയാക്കിയെന്നു ഡിജിപിക്കു നല്‍കിയ പരാതിയില്‍ യുവാവ് പറഞ്ഞു. തന്നെ വിവസ്ത്രനാക്കിയശേഷം ചിത്രങ്ങളെടുത്ത് രഞ്ജിത് ഒരു നടിക്ക് അയച്ചതായും യുവാവ് വെളിപ്പെടുത്തി.

See also  കൂത്തുപറമ്പ് സമര നായകൻ പുഷ്പൻ അന്തരിച്ചു

Leave a Comment