അർജുന്റെ ട്രക്ക് ഗംഗാവാലി പുഴയിൽ; ട്രക്ക് തലകീഴായ നിലയിലെന്ന് എസ്.പി നാരായണ

Written by Taniniram

Published on:

ഷി​രൂ​ർ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​ൻറെ ട്ര​ക്ക് ഗം​ഗാ​വാ​ലി പു​ഴ​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യെ​ങ്കി​ലും രാ​ത്രി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ട്ര​ക്ക് ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ഇ​ത് ദൗ​ത്യ​ത്തി​ൻറെ സു​ഗ​മ​മാ​യ മു​ന്നോ​ട്ടു​പോ​ക്കി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. രാ​ത്രി​യി​ല​ട​ക്കം തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി ട്ര​ക്ക് എ​ത്ര​യും വേ​ഗം ക​ര​യ്ക്ക് എ​ത്തി​ക്കാ​നാ​യി​രു​ന്നു നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ ക​ന​ത്ത മ​ഴ​യും കാ​റ്റും കാ​ര​ണം നാ​വി​ക​സേ​ന പു​ഴ​യി​ൽ​നി​ന്ന് തി​രി​കെ ക​ര​യി​ലേ​ക്ക് മ​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ തെ​ര​ച്ചി​ൽ രാ​ത്രി​യി​ലും തു​ട​രാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ല​മാ​ണ് രാ​ത്രി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തേ​ണ്ടി​തി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്.

ഇ​ന്ന് വൈ​കി​ട്ടോ​ടെ​യാ​ണ് അ​ർ​ജു​ൻറെ ട്ര​ക്ക് ഗം​ഗാ​വാ​ലി പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ൽ ഉ​ണ്ടെ​ന്ന് ക​ർ​ണാ​ട​ക റ​വ​ന്യു മ​ന്ത്രി​യും എ​സ്പി​യും സ്ഥി​രീ​ക​രി​ച്ച​ത്. ക​ര​യി​ൽ​നി​ന്ന് 40 മീ​റ്റ​ർ അ​ക​ലെ​യാ​ണ് ട്ര​ക്ക് ഉ​ള്ള​തെ​ന്നാ​ണ് വി​വ​രം. ക​ര​സേ​ന​യു​ടെ​യും നാ​വി​ക സേ​ന​യു​ടെ​യും അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഒ​രേ സ്ഥ​ല​ത്ത് ത​ന്നെ സി​ഗ്ന​ൽ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

എ​ന്നാ​ൽ സി​ഗ്ന​ൽ ല​ഭി​ച്ച സ്ഥ​ല​ത്ത് ട്ര​ക്കോ മ​റ്റ് ലോ​ഹ ഭാ​ഗ​ങ്ങ​ളോ ആ​കാ​മെ​ന്ന് സേ​ന പ​റ​യു​ന്നു. ഹൈ ​ട​ൻ​ഷ​ൻ വ​യ​റി​ൻറെ തൂ​ണു​ക​ൾ പൊ​ട്ടി വീ​ണ​തോ ആ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് സേ​ന.

See also  അർജുനായി വീണ്ടും ഈശ്വർ മാൽപെ തിരച്ചിലാരംഭിച്ചു…

Related News

Related News

Leave a Comment