മുഖ്യമന്ത്രിക്കെതിരെ സുരേഷ് ഗോപി അധിക്ഷേപ പരാമർശം നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ് പ്രവർത്തകൻ , പോലീസിൽ പരാതി നൽകി

Written by Web Desk1

Updated on:

തൃശൂര്‍ (Thrissur) : സുരേഷ് ഗോപി (Sureshgopi) ക്കെതിരെ പൊലീസില്‍ പരാതി. സുരേഷ് ഗോപിയുടെ ‘ഒറ്റത്തന്ത’പ്രയോഗത്തിലാണ് പരാതി. കോണ്‍ഗ്രസ് സഹയാത്രികനായ അഭിഭാഷകന്‍ വി ആര്‍ അനൂപാണ് സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

ചേലക്കര പ്രസംഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സിപിഎം പരാതി നല്‍കാത്തതിനാലാണ് പരാതി നല്‍കുന്നതെന്ന് വി ആര്‍ അനൂപ് പ്രതികരിച്ചു. തൃശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏല്‍പിക്കാന്‍ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ഒറ്റതന്ത പരാമര്‍ശം നടത്തിയത്.

ചേലക്കരയിലെ ബിജെപി തെരഞ്ഞെടുപ്പ് യോഗത്തിലാണ് സുരേഷ് ഗോപി പരാമര്‍ശം നടത്തിയത്. അതേസമയം, ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. അത്തരത്തില്‍ വിളിക്കാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.

See also  ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തി പോലീസ് കസ്റ്റഡിയിലെടുത്തു

Related News

Related News

Leave a Comment