Wednesday, May 21, 2025

പിതൃപുണ്യം തേടി, ബലിതർപ്പണത്തിനൊരുങ്ങി ആലുവ മണപ്പുറം

Must read

- Advertisement -

കൊച്ചി (Kochi): ശിവരാത്രി (Shivrathri) ബലിതർപ്പണത്തിനൊരുങ്ങി ആലുവ മണപ്പുറം (Aluva Manappuram). ഇന്ന് അർധരാത്രിയോടെ ബലിതർപ്പണം ആരംഭിക്കും. പിതൃപുണ്യം തേടി നൂറ്കണക്കിന് വിശ്വാസികളാണ് രാവിലെ മുതൽ ശിവക്ഷേത്രത്തിലെത്തുന്നത്. ഞായറാഴ്ചവരെ ബലിതർപ്പണം തുടരും.

ബലിതർപ്പണത്തിനായി 116 ബലിത്തറകളാണ് ആലുവ മണപ്പുറത്ത് ഒരുക്കിയിട്ടുള്ളത്. ഇത്തവണയും ദേവസ്വം ബോർഡ് (Devaswom Board) നേരിട്ട് ബലിത്തറ ഒരുക്കിയിട്ടില്ല. ബലിതർപ്പണത്തിന് 75 രൂപയാണ് നിരക്ക്. ക്ഷേത്രത്തിൽ അർധരാത്രിയിലെ ശിവരാത്രി വിളക്കിന് ശേഷം ബലിതർപ്പണം ആരംഭിക്കും. തന്ത്രി മുല്ലപ്പിളള്ളി ശങ്കരൻ നമ്പൂതിരി (Tantri Mullappalli Sankaran Nanpoothiri) യാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുക.

മണപ്പുറത്തേക്ക് വിശ്വാസികളെ എത്തിക്കുന്നതിനായി 250 കെ.എസ്.ആർ.ടി.സി ബസു (KSRTC Bus) കൾ അർധരാത്രി സർവീസ് നടത്തും. കൊച്ചി മെട്രോ (Kochi Metro) യും അധികസമയം ഓടും. റെയിൽവേ (Railway) ആലുവയിലേക്ക് പ്രത്യേകം ട്രെയിൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. 1200 പൊലീസുകാരെയാണ് സുരക്ഷാ ചുമതലകൾക്കായി വിന്യസിച്ചിട്ടുള്ളത്. ഞായറാഴ്ചവരെ മണപ്പുറത്ത് ബലിതർപ്പണത്തിന് സൗകര്യമുണ്ടാകും. കനത്ത ചൂട് കണക്കിലെടുത്ത് ഭക്തർക്കായി വെള്ളവും ലഘുഭക്ഷണവും ദേവസ്വം ബോർഡ് ഒരുക്കും.

See also  ട്രെയിനിൽ വച്ച് കൊല്ലപ്പെട്ട സൗമ്യയുടെ സഹോദരനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article