സി.പി.എം നേതാവ് എസ്.രാജേന്ദ്രന്‍ ബി.ജെ.പിയിലേക്ക്…..

Written by Web Desk1

Published on:

മൂന്നാര്‍ (Moonnar) : ദേവികുളം മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ എസ്.രാജേന്ദ്രന്‍ (Devikulam former MLA and CPM leader S. Rajendran) ബി.ജെ.പി (BJP) യിലേക്കെന്ന് സൂചന. ബി.ജെ.പി നേതാക്കള്‍ രാജേന്ദ്രനെ വീട്ടിലെത്തിയും ഫോണിലൂടെയും ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. ബി.ജെ.പി നേതാക്കള്‍ വീട്ടിലെത്തിയതായും പി.കെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടതായും രാജേന്ദ്രന്‍ സമ്മതിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി എല്‍.ഡി.എഫ് എ.രാജ (LDF A. Raja) യെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയെതുടര്‍ന്ന് രാജേന്ദ്രനെ സി.പിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി 2023 ജനുവരിയില്‍ കഴിഞ്ഞെങ്കിലും ഇയാള്‍ അംഗത്വം പുതുക്കിയിരുന്നുമില്ല.

പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പുമൂലമാണ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാത്തതെന്നാണ് സൂചന. ഇതില്‍ രാജേന്ദ്രന് അതൃപ്തിയുണ്ടെന്ന് മനസിലാക്കിയാണ് ബി.ജെ.പിയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായിരുന്ന പത്മജ വേണുഗോപാല്‍ ബി.ജെ.പിയിലെത്തിയത് വന്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുമ്പോഴാണ് പുതിയ നീക്കം പുറത്തുവരുന്നത്. ഇത്തരത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ പാര്‍ട്ടികളില്‍ അതൃപ്തിയുള്ളവരെയെല്ലാം സ്വന്തം പാളയത്തിലാക്കി കേരളത്തെയും കൈപ്പിടിയിലൊതുക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാരെന്നു വേണം അനുമാനിക്കാന്‍.

See also  പാ​സ​ഞ്ച​ർ ട്രെ​യി​നി​ലെ മി​നി​മം നി​ര​ക്ക് വീണ്ടും​ 10​ രൂപയാക്കി

Leave a Comment