ആലങ്ങാട് ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി ശാസ്താംപടിക്കല്‍ വീട്ടില്‍ മരിയ റോസ് (21), ആത്മഹത്യ ചെയ്തതിന് പിന്നീലെ ഭര്‍ത്താവ് ഇമ്മാനുവല്‍ (29) ആത്മഹത്യ ചെയ്തു.. ശനിയാഴ്ച വൈകിട്ടാണു മരിയ വീടിനുള്ളില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഉടന്‍ തന്നെ ഭര്‍ത്താവ് യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരണവിവരം അറിഞ്ഞ ഇമ്മാനുവേല്‍ കടുത്ത വിഷമത്തിലായി.തുടര്‍ന്ന് എക്‌സ്‌റേ റൂമില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ആശുപത്രി ജീവനക്കാര്‍ ഇമ്മാനുവലിനെ കണ്ടെത്തിയത്. കണ്ടയുടന്‍ ജീവനക്കാര്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28 ദിവസം പ്രായമുള്ള ഒരു കുട്ടിയും ഇവര്‍ക്കുണ്ട്. 3 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ പ്രണയ വിവാഹം.
ഇമ്മാനുവേലിന് ഡെക്കറേഷന്‍ ജോലിയാണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം നടത്തും.