സഹപ്രവർത്തകരുടെ അപമാനം സഹിക്കവയ്യാതെ അഭിഭാഷകൻ വീട്ടിനുളളിൽ ജീവനൊടുക്കി

Written by Web Desk1

Updated on:

തിരുവനന്തപുരം (Thiruvananthapuram) : വാമനപുരം (Vamanapuram) സ്വദേശിയായ വി എസ് അനിൽ എന്ന അഭിഭാഷകനെ (Advocate VS Anil) യാണ് വീട്ടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ ബാറിലെ അഭിഭാഷക(Advocate at Attingal Bar) നാണ് അനിൽ. അഭിഭാഷകരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്തതിന് ശേഷമാണ് അനിൽ ജീവനൊടുക്കിയത്. ഗ്രൂപ്പിൽ അനിലിന്റെ സന്ദേശം കണ്ട സഹപ്രവർത്തകർ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്.

See also  30 തവണ കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച വിഡിയോ മറ്റു കുട്ടികൾക്ക് അയച്ച യുവതിക്കെതിരെ കേസ്

Leave a Comment