Wednesday, April 2, 2025

ബസ്സിനകത്ത് ഭാര്യയുമായി വഴക്കുകൂടി ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്‍റെ കാലൊടിഞ്ഞു

Must read

- Advertisement -

തൃശൂർ (Thrisur) : തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി. ബസിൽ ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്‍റെ കാലൊടിഞ്ഞു. സാരമായി പരിക്കേറ്റ വൈക്കം ഇടയാഴം സ്വദേശിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 4.30-നാണ് സംഭവം. നാട്ടകത്തിന് സമീപമാണ് സംഭവം.

ചങ്ങനാശ്ശേരിമുതൽ ഇയാളും ഭാര്യയും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നതായി ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ പറയുന്നു. നാട്ടകം മറിയപ്പള്ളി ഭാഗം എത്തിയപ്പോൾ ബസിനുള്ളിൽ നിന്ന് ഇറങ്ങണമെന്ന്‌ ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ, കെ.എസ്.ആർ.ടി.സി.സ്റ്റാൻഡിൽ ഇറക്കാമെന്ന് ബസ് ജീവനക്കാർ അറിയിച്ചു. എന്നാൽ, ഇതിനിടെ ഇയാൾ ബസിന്‍റെ ജനലിലൂടെ റോഡിലേക്ക് ചാടുകയായിരുന്നു. ഡ്രൈവർ ബസ് നിർത്തി. 108 ആംബുലൻസ് വിളിച്ചുവരുത്തി ഭാര്യ തന്നെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഇടത് കാലിന് ഒടിവ് സംഭവിച്ച ഇയാൾ നിലവിൽ തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമാണ്. സ്കാനിംഗ് കൂടി നടത്തിയശേഷം തുടർ ചികിത്സ നിശ്ചയിക്കും. വാഹനത്തിൽനിന്നുള്ള അപകടമായതിനാൽ പ്രാഥമിക വിവരശേഖരണം നടത്തുമെന്ന് ഗാന്ധിനഗർ പൊലീസ് പറഞ്ഞു. പരാതിയുണ്ടെങ്കിലേ കേസെടുത്ത് അന്വേഷണം നടത്തൂ. നിലവിൽ ആരും പരാതിപ്പെട്ടിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

See also  തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article