പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന് ഇച്ചാക്കയുടെ സ്‌നേഹചുംബനം

Written by Taniniram

Updated on:

പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിന് ആശംസകളുമായി മമ്മൂട്ടി. കൃത്യം രാത്രി 12 മണിക്ക് തന്നെ മോഹന്‍ലാലിനെ ചുംബിക്കുന്ന ചിത്രം മമ്മൂട്ടി പോസ്റ്റ്. ഇരുവരേയും നെഞ്ചിലേറ്റുന്ന മലയാളികള്‍ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു. മിനിട്ടുകള്‍ക്കുളളില്‍ സോഷ്യല്‍മീഡിയില്‍ വൈറലായി ഈ ചിത്രം. ആരാധകര്‍ തമ്മില്‍ ഫാന്‍ഫൈറ്റുണ്ടെങ്കിലും മോഹന്‍ലാലും മമ്മൂട്ടിയും സഹോരദങ്ങളെപ്പോലെയാണ്. ഇച്ചാക്കയെന്നാണ് ലാല്‍ മമ്മൂട്ടിയെ വിളിക്കുന്നത്. ഇരുവരും കുടുംബമായി ഈയടുത്തക്കാലത്തായി ധാരാളം യാത്രകള്‍ ചെയ്തിരുന്നു. മമ്മൂട്ടിയുടെ ടര്‍ബോയും മോഹന്‍ലാലിന്‍റെ എമ്പുരാനും, ബാറോസുമാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങള്‍.

See also  കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു.. മികച്ച നടന്‍ മോഹന്‍ലാല്‍; മികച്ച നടി മീരാ ജാസ്മിന്‍

Leave a Comment