മാംഗല്യ ഭാഗ്യത്തിനും ഭർത്താവിന്‍റെ ഐശ്വര്യത്തിനും വേണ്ടി തിങ്കളാഴ്ച വ്രതം…

Written by Web Desk1

Updated on:

മാംഗല്യ ഭാഗ്യത്തിനും ഭർത്താവിന്‍റെ ഐശ്വര്യത്തിനും വേണ്ടി സ്ത്രീകൾ അനുഷ്ഠിക്കുന്ന വ്രതമാണ് തിങ്കളാഴ്ച വ്രതം. ഇത് നോൽക്കുന്നത് ഉമാമഹേശ്വരനെ പ്രീതിപ്പെടുത്തുമെന്നാണ് വിശ്വാസം. ഈ വ്രതം നോൽക്കുന്നവർ ‘നമഃ ശിവായ, ശിവായ നമഃ’ എന്ന മന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഇരട്ടിഫലം നൽകും. കൂടാതെ പഞ്ചാക്ഷരീ മന്ത്രമായ ഓം നമ ശിവയ്‌ക്കൊപ്പം ‘ഓം ഹ്രീം ഉമായൈ നമഃ’യും ജപിക്കുന്നത് ഉത്തമമാണ്.

വ്രതം അനുഷ്ഠിക്കാനും ചില ചിട്ടകളുണ്ട്. ഒന്നുകിൽ പറ്റാവുന്ന എല്ലാ തിങ്കളാഴ്ചയും വ്രതം നോൽക്കാം. അല്ലെങ്കിൽ മാസത്തിൽ ഒന്നെന്ന രീതിയിൽ ചെയ്യാം. വ്രതമെടുക്കുന്ന തലേന്ന് തൊട്ടേ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം സസ്യാഹാരം മാത്രം കഴിക്കുക. രാത്രി അരിയാഹാരം ഒഴിവാക്കി ഗോതമ്പ് ചപ്പാത്തിയൊക്കെ കഴിക്കുന്നതാണ് ഉത്തമം.

തിങ്കളാഴ്ച അതിരാവിലെ തന്നെ എഴുന്നേൽക്കണം. തുടർന്ന് കുളിച്ച് പാർവതിയ്‌ക്കൊപ്പമുള്ള ശിവനെ പ്രാർത്ഥിക്കണം. ശിവക്ഷേത്രത്തിൽ പോയി കൂവള മാലയോ പിൻവിളക്കോ സമർപ്പിക്കുന്നത് ഉത്തമം. നെറ്റിയിൽ ഭസ്മവും സിന്ദൂരവും തൊടുന്നതും നല്ലതാണ്. രാവിലെയും രാത്രിയും അരിയാഹാരം ഒഴിവാക്കുക. ഒരിക്കൽ ഊണാണ് ഉത്തമം.

നല്ല ഭർത്താവിനെ മാത്രമല്ല, നല്ല ഭാര്യയെ ലഭിക്കാനും തിങ്കളാഴ്ച വ്രതം ഉത്തമമാണെന്നാണ് വിശ്വാസം. പന്ത്രണ്ട് ആഴ്ച ഒരുമിച്ചെടുത്താൽ ഇരട്ടിഫലം. കുടുംബത്തിന് ഐശ്വര്യവും സമൃദ്ധിയുമുണ്ടാകാനും ഈ വ്രതം സഹായിക്കും.

See also  ശ്രീചക്രത്തെക്കുറിച്ചറിയാം … ശ്രീചക്ര രാജനിലയാം, ശ്രീമത് ത്രിപുര സുന്ദരി ….

Leave a Comment