Thursday, November 6, 2025

വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, യുവാവ് അറസ്റ്റിൽ…

കോഴിക്കോട് വടകര തിരുവള്ളൂരിൽ ആണ് സംഭവം. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തിരുവള്ളൂർ മേളം കണ്ടി മീത്തൽ അബ്‌ദുള്ളയെയാണ് വടകര പൊലീസ് പിടികൂടിയത്.

Must read

കോഴിക്കോട് (Calicut) വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് വടകര തിരുവള്ളൂരിൽ ആണ് സംഭവം. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തിരുവള്ളൂർ മേളം കണ്ടി മീത്തൽ അബ്‌ദുള്ളയെയാണ് വടകര പൊലീസ് പിടികൂടിയത്.

സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താൻ നിര്‍ണായകമായത്. പീഡന ശ്രമത്തിനിടെ പെണ്‍കുട്ടി ബഹളം വെച്ചതോടെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. ബലാത്സംഗ ശ്രമത്തിനുള്ള ശിക്ഷ (IPC 376 വായിച്ചാൽ 511 പ്രകാരം)

ബലാത്സംഗ ശ്രമത്തിന് ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞതും കൂടിയതുമായ ശിക്ഷകൾ താഴെക്കൊടുക്കുന്നു…

പരമാവധി ശിക്ഷ: ജീവപര്യന്തം തടവ് (Imprisonment for Life) അല്ലെങ്കിൽ ബലാത്സംഗ കുറ്റത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ശിക്ഷയുടെ പകുതി വരെ തടവ്.

കുറഞ്ഞ ശിക്ഷ: ഈ കുറ്റത്തിന് കുറഞ്ഞത് ഏഴ് വർഷത്തിൽ കുറയാത്ത കഠിനതടവ് ലഭിക്കാൻ സാധ്യതയുണ്ട് (ബലാത്സംഗ കുറ്റത്തിന് കുറഞ്ഞത് 10 വർഷം കഠിനതടവ് ലഭിക്കുന്ന സാഹചര്യങ്ങളിൽ).

പിഴ: തടവിനൊപ്പം പിഴയും (Fine) ചുമത്തുന്നതാണ്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article