കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന KSRTC ലോ ഫ്‌ലോര്‍ ബസിന് തീപിടിച്ചു

Written by Web Desk1

Published on:

എറണാകുളം (Eranakulam) : കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന KSRTC ലോ ഫ്‌ലോര്‍ ബസിന് (KSRTC Low Floor Bus) തീപിടിച്ചു. സംഭവത്തില്‍ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തില്‍ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. അപകടകാരണം എന്തെന്നതില്‍ വ്യക്തതയില്ല. തൊടുപുഴയില്‍ നിന്നും എറണാകുളത്തേക്ക് വന്ന ബസിനാണ് തീ പിടിച്ചത്.

ബസ് പൂര്‍ണമായും കത്തി നശിച്ചു. ബസിന് പുറക് വശത്ത് നിന്നുമാണ് തീ പടര്‍ന്നതെന്നാണ് ബസിലെ ജീവനക്കാര്‍ പറയുന്നത്. മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിച്ചതോടെ ബസിലെ മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കി. അപകട സമയത്ത് ബേസില്‍ ഉണ്ടായിരുന്നത് 20 യാത്രക്കാരാണ്. ചിറ്റോര്‍ റോഡില്‍ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

See also  കെ റെയിലുമായി ബന്ധപ്പെട്ട് ചോദ്യത്തോട് പ്രതികരിച്ച് സുരേഷ് ഗോപി; `വരും വരും വരും…'

Leave a Comment