സ്വകാര്യ വ്യക്തിയുടെ കുളത്തിൽ 13 വയസ്സുകാരൻ മരിച്ച നിലയിൽ…

Written by Web Desk1

Published on:

പട്ടാമ്പി (Pattambi) : പാലക്കാട് ജില്ല (Palakkad Jilla) യിലെ കപ്പൂർ കുമരനെല്ലൂരിൽ (Kapoor in Kumaranellur) സ്വകാര്യ വ്യക്തിയുടെ കുളത്തിൽ 13 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുമരനെല്ലൂർ കൊട്ടാരത്തൊടി അൻവർ റസിയ ദമ്പതികളുടെ മകൻ അൽ അമീൻ (Al Amin is the son of Anwar Razia) 13 ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാരും പ്രദേശവാസികളും തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

തുടർന്ന് തൃത്താല പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളാളൂരിലെ സ്വകാര്യ വ്യക്തിയുടെ കുളത്തിലെ കൽപ്പടവിൽ കുട്ടിയുടെ ചെരിപ്പും വസ്ത്രവും കണ്ടെത്തിയത്. പട്ടാമ്പിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തെരച്ചിലിലാണ് രാത്രി 11 മണിയോടെ കുട്ടിയുടെ മൃതദേഹം കുളത്തിൽ നിന്നും പുറത്തെടുത്തത്. തൃത്താല പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

See also  തൃശൂരിൽ ബാങ്ക് അധികൃതർ ജപ്തി ചെയ്യാനെത്തിയപ്പോൾ യുവാവ് കിടപ്പുമുറിയിൽ ജീവനൊടുക്കി

Related News

Related News

Leave a Comment