യുകെ കെയര്‍ വര്‍ക്കര്‍ വിസ; ഇന്ത്യക്കാർക്ക് തിരിച്ചടിയാകുമോ?

Written by Web Desk1

Published on:

ലണ്ടന്‍ (Londan) : യുകെ (UK) യിൽ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ വിസ (Health Care Worker Visa) ചട്ടങ്ങൾ കർക്കശമാക്കി. ഇതോടെ കുടുംബത്തെ കൊണ്ടുവരുന്നതില്‍ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ഇതോടെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസ (Health Care Worker Visa) അപേക്ഷകളില്‍ 76 ശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ നിരവധി ഇന്ത്യക്കാര്‍ യുകെയില്‍നിന്ന് മടങ്ങേണ്ട സാഹചര്യമാണു നിലവിലുള്ളത്.

യുകെ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകളില്‍ 76 ശതമാനം കുറവും കുടുംബത്തെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ 58 ശതമാനം കുറവും ഉണ്ടായിട്ടുണ്ട്. 2023 ലെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസ ഗ്രാന്‍ഡുകളില്‍ ഇന്ത്യന്‍ പൗരന്മാരായിരുന്നു ഒന്നാമത്. യുകെയില്‍ കുടുംബമായി താമസിക്കുന്നവരുള്‍പ്പെടെ നിരവധി ഇന്ത്യന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യം വിട്ടുപോകേണ്ട സാഹചര്യമാണു നിലവിലുള്ളത്. ജോലി നഷ്ടപ്പെട്ട ശേഷം അനുയോജ്യമായ പുതിയ ജോലികള്‍ കണ്ടെത്താതെ രാജ്യത്ത് തുടർന്നാൽ നാടുകടത്തപ്പെടും.

See also  ഏപ്രിൽ മുതൽ യുകെയിൽ ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സിന് ആശ്രിത വിസയില്ല

Leave a Comment