മലബന്ധം പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും മലബന്ധം ഉണ്ടാകാം. ഇവയുടെ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മലബന്ധത്തെ തടയാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
- വെള്ളം
വെള്ളം ധാരാളം കുടിക്കുക. വെള്ളം കുടിക്കാത്തതു മൂലം നിർജ്ജലീകരണം ഉണ്ടാകാം. ഇത് പലപ്പോഴും മലബന്ധത്തിന് കാരണമാകും. അതിനാല്‍ ആവശ്യത്തിന് വെള്ളം കുടിക്കുക.
- ഫൈബര്‍
ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഭക്ഷ്യ നാരുകള്‍ അടങ്ങിയവ കഴിക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇതിനായി പഴങ്ങള്‍, പച്ചക്കറികള്‍, പയറു വര്‍ഗങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
- പ്രോബയോട്ടിക്
വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവ മലബന്ധത്തെ തടയാന്‍ സഹായിക്കും. ഇതിനായി തൈരും മറ്റും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
- ഡ്രൈ ഫ്രൂട്ടുകള്‍
ഉണക്കമുന്തിരി, പ്രൂണ്‍സ് തുടങ്ങിയ ഡ്രൈ ഫ്രൂട്ടുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.
- ആരോഗ്യകരമായ കൊഴുപ്പ്
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഒലീവ് ഓയില്‍, അവക്കാഡോ, നട്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.
- മഗ്നീഷ്യം
മഗ്നീഷ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.
- വ്യായാമം
വ്യായാമം ചെയ്യുന്ന് ദഹന പ്രശ്നങ്ങളെ തടയാനും മലബന്ധത്തെ അകറ്റാനും സഹായിക്കും. അതിനാല്‍ പതിവായി വ്യായാമം ചെയ്യുക.