മലബന്ധത്തെ അകറ്റാന്‍ വീട്ടില്‍ ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍

Written by Web Desk1

Published on:

മലബന്ധം പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും മലബന്ധം ഉണ്ടാകാം. ഇവയുടെ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മലബന്ധത്തെ തടയാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

  1. വെള്ളം

വെള്ളം ധാരാളം കുടിക്കുക. വെള്ളം കുടിക്കാത്തതു മൂലം നിർജ്ജലീകരണം ഉണ്ടാകാം. ഇത് പലപ്പോഴും മലബന്ധത്തിന് കാരണമാകും. അതിനാല്‍ ആവശ്യത്തിന് വെള്ളം കുടിക്കുക.

  1. ഫൈബര്‍

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഭക്ഷ്യ നാരുകള്‍ അടങ്ങിയവ കഴിക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇതിനായി പഴങ്ങള്‍, പച്ചക്കറികള്‍, പയറു വര്‍ഗങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍‌പ്പെടുത്തുക.

  1. പ്രോബയോട്ടിക്

വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവ മലബന്ധത്തെ തടയാന്‍ സഹായിക്കും. ഇതിനായി തൈരും മറ്റും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

  1. ഡ്രൈ ഫ്രൂട്ടുകള്‍

ഉണക്കമുന്തിരി, പ്രൂണ്‍സ് തുടങ്ങിയ ഡ്രൈ ഫ്രൂട്ടുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.

  1. ആരോഗ്യകരമായ കൊഴുപ്പ്

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഒലീവ് ഓയില്‍, അവക്കാഡോ, നട്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.

  1. മഗ്നീഷ്യം

മഗ്നീഷ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.

  1. വ്യായാമം

വ്യായാമം ചെയ്യുന്ന് ദഹന പ്രശ്നങ്ങളെ തടയാനും മലബന്ധത്തെ അകറ്റാനും സഹായിക്കും. അതിനാല്‍ പതിവായി വ്യായാമം ചെയ്യുക.

See also  വയറു കുറയ്ക്കാന്‍ ദാ ഈ വഴികള്‍ നോക്കാം…

Leave a Comment