ശ്രുതി ഇനി റവന്യൂ വകുപ്പിൽ ക്ലർക്ക് . നിയമന ഉത്തരവിറങ്ങി

Written by Taniniram

Published on:

തിരുവനന്തപുരം: ചൂരല്‍മല ദുരന്തത്തില്‍ കുടുംബാംഗങ്ങളെയും പിന്നീട് വാഹനാപകടത്തില്‍ പ്രതിശ്രുതവരനെയും നഷ്ടമായ എസ്. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി. ക്ലര്‍ക്ക് തസ്തികയിലാണ് നിയമനം. വയനാട് ജില്ലയില്‍തന്നെ റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ശ്രുതിക്ക് ജോലിയിൽ പ്രവേശിക്കാന്‍ കഴിയുമെന്ന് റവന്യൂമന്ത്രി കെ. രാജന്‍ അറിയിച്ചു.

റവന്യൂ മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

ചൂരല്‍മല ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെടുകയും പിന്നീട് പ്രതിശ്രുത വരന്‍ അപകടത്തില്‍ മരണപ്പെടുകയും ചെയ്തപ്പോള്‍ ഒറ്റക്കായി പോയ ശ്രുതിയ ഈ സര്‍ക്കാര്‍ ചേര്‍ത്തു പിടിക്കുമെന്ന് അന്ന് കേരളത്തിന് നല്‍കിയ വാക്ക് സര്‍ക്കാര്‍ പാലിച്ചിരിക്കുകയാണ്. ഇനി മുതല്‍ ശ്രുതി ഞങ്ങളുടെ റവന്യൂ കുടുംബത്തിലെ അംഗമാണ്. വയനാട് ജില്ലയില്‍ തന്നെ റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ശ്രുതി ജോലിക്ക് കയറും.
ഈ സര്‍ക്കാര്‍ കൂടെയുണ്ടാകും.

See also  നവരാത്രി: സംസ്ഥാനത്ത് നാളെ പൊതു അവധി

Related News

Related News

Leave a Comment