പി എസ് സി കോഴ ആരോപണത്തില്‍ കടുത്ത നടപടി; പ്രമോദ് കോട്ടൂളിയെ സിപിഐഎമ്മില്‍ നിന്നും പുറത്താക്കി

Written by Taniniram

Published on:

പിഎസ്സി കോഴ ആരോപണത്തില്‍ കടുത്ത നടപടിയുമായി സിപിഐഎം. സിപിഐഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റിയിലാണ് തീരുമാനമുണ്ടായ്ത. പാര്‍ട്ടിക്കു ചേരാത്ത പ്രവര്‍ത്തനം നടത്തിയെന്ന് കമ്മിറ്റിയില്‍ വിമര്‍ശനം.

കടുത്ത നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം ഉണ്ടായിരുന്നു. സര്‍ക്കാരിനെയും സിപിഐഎമ്മിനെയും നിയമസഭയിലടക്കം പ്രതിരോധത്തിലാക്കിയ വിഷയമായിരുന്നു പിഎസ്സി കോഴ ആരോപണം. ഇതിലാണ് കര്‍ശന നടപടിയിലേക്ക് സിപിഐഎം കടന്നത്.

See also  എസ് ഐയുടെ വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ച മോഷ്ടാവ് അറസ്റ്റിലായി …

Leave a Comment