സർക്കാരിന്റെ കണ്ണ് തുറക്കാൻ ഒരു ജീവൻ പൊലിയേണ്ടി വന്നു , ആമയിഴഞ്ചാൻ മാലിന്യം: അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി

Written by Taniniram

Published on:

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ മാലിന്യ തോട്ടില്‍ ഒരു ജീവന്‍ പൊലിഞ്ഞതോടെ ജനരോക്ഷം ഭയന്ന് നടപടികളുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍. ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരയോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11:30ന് ഓണ്‍ലൈന്‍ ആയാണ് യോഗം. തോടിന്റെ റെയില്‍വേ സ്റ്റേഷനടിയില്‍ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നതിനാലുള്ള പ്രശ്നങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചചെയ്യും.

തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴില്‍, ഭക്ഷ്യം, കായികം, റെയില്‍വേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎല്‍എമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയില്‍വേ ഡിവിഷണല്‍ മാനേജരും യോഗത്തിലുണ്ടാകും.

ശനിയാഴ്ച ആമഴയിഴഞ്ചാന്‍ കനാലില്‍ ശുചീകരണത്തിന് ഇറങ്ങിയ ജോയി എന്ന തൊഴിലാളിയെ കാണാതാവുകയും രക്ഷാപ്രവര്‍ത്തകര്‍ മാലിന്യങ്ങള്‍ക്കടിയില്‍ മുങ്ങി തപ്പിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കഴിഞ്ഞദിവസം മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു.

See also  62 - മത് സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Related News

Related News

Leave a Comment