ഗുരുവായൂർ ക്ഷേത്രത്തിൽ മരച്ചില്ല ഒടിഞ്ഞു വീണു ; യുവതിക്ക് പരിക്ക്

Written by Taniniram

Updated on:

തൃശൂര്‍: ശക്തമായ കാറ്റിലും മഴയിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മരച്ചില്ല ഒടിഞ്ഞ് വീണ് യുവതിക്ക് പരിക്ക്. നോര്‍ത്ത് പറവൂര്‍ സ്വദേശി കണിയരിക്കല്‍ അനുമോള്‍ക്കാണ് പരിക്കേറ്റത്.

ക്ഷേത്രത്തിലെ കൂവളത്തിന്റെ ചില്ലയാണ് ഇവരുടെ ദേഹത്തേക്ക് ഒടിഞ്ഞ് വീണത്. ദര്‍ശനത്തിന് ശേഷം പ്രസാദം വാങ്ങുന്നതിനായി എത്തിയപ്പോഴാണ്‌ അപകടമുണ്ടായത്.

മരത്തിന്റെ ചില്ല വീണ് ഇവരുടെ തലയ്ക്ക് പരിക്കേറ്റു. തുടര്‍ന്ന് യുവതിയെ ഉടന്‍ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു.

See also  ഓവര്‍സിയര്‍ നിയമനം

Related News

Related News

Leave a Comment