ബിഗ്‌ബോസ് താരം ജാസ്മിന് കടുത്ത സൈബര്‍ ആക്രമണം; യൂടൂബര്‍മാര്‍ക്കെതിരെയും മോശം കമന്റിട്ടവര്‍ക്കെതിരെയും പോലീസില്‍ പരാതി നല്‍കി പിതാവ് ജാഫര്‍

Written by Taniniram

Published on:

തിരുവനന്തപുരം : മോഹന്‍ലാല്‍ അവതാരകനായി ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ ജാഫര്‍. യൂടൂബില്‍ ബ്യൂട്ടി വ്‌ലോഗറായ ജാസ്മിന് (Jasmin Jafer) 12 ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്. ബിഗ്‌ബോസിലെത്തിയതുമുതല്‍ ജാസ്മിനും കുടുംബവും കടുത്ത സൈബര്‍ ആക്രമണത്തിന് വിധേയമാകുന്നുവെന്ന് പിതാവ് ജാഫര്‍ ആരോപിക്കുന്നു.

ബിഗ്‌ബോസ് ഷോ റിവ്യൂ ചെയ്യുന്ന യൂട്യൂബേഴ്‌സ് ജാസ്മിന്റെ ചിത്രം ഉപയോഗിച്ച് സോഷ്യല്‍മീഡിയ വഴി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നൂവെന്നാണ് ജാഫര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മോശം ഭാഷയില്‍ തെറിവിളിക്കുന്ന ഇന്‍സ്റ്റാഗ്രാം ഐഡികകളും പരാതിയ്‌ക്കൊപ്പം നല്‍കിയിട്ടുണ്ട്. കൊല്ലം പുനലൂര്‍ പോലീസ് സ്‌റ്റേഷനിലാണ് ജാഫര്‍ പരാതി നല്‍കിയത്. പരാതി പരിശോധിച്ച ശേഷം നടപടിയെടുക്കാമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബിഗ്‌ബോസ് ഹൗസില്‍ നടന്ന ഫാമിലി വീക്കില്‍ ജാഫറും ഭാര്യയും ബിഗ്‌ബോസ് ഹൗസിലെത്തിയിരുന്നു.

മറ്റുളളവരുടെ പേഴ്‌സണല്‍ ലൈഫില്‍ ഇത്രയും തരംതാഴ്ന്ന രീതിയില്‍ ഇടപെടുന്നവര്‍ക്കുളള മുന്നറിയിപ്പായിരിക്കും ഇതെന്ന് മുന്‍ബിഗ്‌ബോസ് താരം ദിയ സന പറഞ്ഞു. ബിഗ്‌ബോസിലെ ജാസ്മിന്‍-ഗബ്രി കോമ്പോയാണ് വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായത്.

See also  കൊൽക്കത്തയിൽ ഡോക്ടർമാർ സമരം പിൻവലിച്ചു ; ഒപി ബഹിഷ്ക്കരണം തുടരും

Related News

Related News

Leave a Comment