Exclusive മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; സംഘടനപിടിക്കാന്‍ ഇനി താരങ്ങളുടെ യുദ്ധം

Written by Taniniram

Published on:

തിരുവനന്തപുരം: താരസംഘടന (AMMA) പിടിക്കാന്‍ ഇത്തവണ വോട്ടെടുപ്പ് യുദ്ധത്തിന് സാധ്യത. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് ഇത്. നടന്‍ സിദ്ദിഖ് അടക്കമുളളവര്‍ പ്രസിഡന്റ് പദത്തിലെത്താനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. അതിനിടെ മണിയന്‍പിള്ള രാജുവിനെ പോലുള്ളവര്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും സൂചനകളുണ്ട്. കഴിഞ്ഞ തവണ സംഘടനയില്‍ മത്സരത്തിന് ഇറങ്ങിയ തിലകന്റെ മകന്‍ ഷമ്മി തിലകന്‍ ഇപ്പോള്‍ സംഘടനയ്ക്ക് പുറത്താണ്. അതുകൊണ്ട് മത്സരിക്കാന്‍ കഴിയില്ല. എന്നാല്‍ മൂന്ന് കൊല്ലം മുമ്പ് ഔദ്യോഗിക പക്ഷത്തെ അട്ടിമറിയിലൂടെ ചിലര്‍ തോല്‍പ്പിച്ചതു കൊണ്ടു തന്നെ എല്ലാ സ്ഥാനത്തേയ്ക്കും മത്സരത്തിന് സാധ്യതയുണ്ട്.

2021-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മത്സരമുണ്ടായി. മണിയന്‍പിള്ള രാജുവും ശ്വേതാ മേനോനും വോട്ടെടുപ്പിലൂടെ വൈസ് പ്രസിഡന്റായപ്പോള്‍ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ലാലും വിജയ് ബാബുവും അട്ടിമറി വിജയം നേടി. ഔദ്യോഗിക പക്ഷത്തുനിന്ന് മത്സരിച്ച നിവിന്‍പോളിയും ആശാ ശരത്തും ഹണി റോസുമാണ് തോറ്റത്. ഇത് ഔദ്യോഗിക വിഭാഗത്തിന് വലിയ തിരിച്ചടിയുമായി. അതുകൊണ്ട് തന്നെ ഇത്തവണ മത്സരം കൂടുതല്‍ കടുക്കുമെന്നാണ് വിലയിരുത്തല്‍.

മണിയന്‍പിള്ള രാജു എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. കഴിഞ്ഞ തവണ സമവായത്തിന് വഴങ്ങാതെയായിരുന്നു രാജുവിന്റെ മത്സരം. വിജയ് ബാബുവും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി മത്സരത്തില്‍ നിന്നും പിന്മാറിയില്ല. എന്നാല്‍ ഷമ്മി തിലകന്റെ പത്രിക തള്ളുകയും ചെയ്തു. അല്ലാത്ത പക്ഷം ജനറല്‍ സെക്രട്ടറി സ്ഥാനത്തും പോരുണ്ടാകുമായിരുന്നു. അമ്മയില്‍ അംഗമല്ലെങ്കിലും നടന്‍ ദിലീപിനെ അനുകൂലിക്കുന്നവര്‍ക്ക് വ്യക്തമായ മുന്‍തൂക്കം സംഘടനയിലുണ്ട്. അതുകൊണ്ടാണ് നടന്‍ സിദ്ധിഖ് വീണ്ടും നിര്‍ണ്ണായക പദവിയില്‍ എത്തുമെന്ന് വിലയിരുത്തലെത്തുന്നത്. അതിനിടെ സംഘടനാ പ്രശ്നങ്ങളില്‍ ഒരിടപെടലും മോഹന്‍ലാലും മമ്മൂട്ടിയും നടത്തില്ലെന്നും സൂചനകളുണ്ട്. ആരേയും അവരുടെ സ്ഥാനാര്‍ത്ഥികളായി അവതരിപ്പിക്കുകയുമില്ല.

കഴിഞ്ഞ തവണ ഷമ്മി തിലകന്‍ മൂന്നു സ്ഥാനങ്ങളിലേക്ക് പത്രിക നല്‍കിയിരുന്നെങ്കിലും ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാല്‍ പത്രിക തള്ളി. ഉണ്ണി ശിവപാല്‍ പത്രിക നല്‍കിയിരുന്നെങ്കിലും പൂര്‍ണമല്ലാത്തതിനാല്‍ അതും തള്ളി. പിന്നീട് ഷമ്മി തിലകന്‍ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സംഘടനയ്ക്ക് പുറത്തായി. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാംവട്ടമാണ് കഴിഞ്ഞ തവണ തിരഞ്ഞടുക്കപ്പെട്ടത്. 21 വര്‍ഷം തുടര്‍ച്ചയായി ഇടവേള ബാബു സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സംഘടനയെ നയിക്കുന്നു. ഇതിനിടെയിലും പാനലിലെ രണ്ടു പേരുടെ തോല്‍വി ഇവര്‍ക്ക നാണക്കേടായിരുന്നു.

See also  നാഗവല്ലിയെ വരവേൽക്കാൻ തയ്യാറായി കേരളക്കര

Related News

Related News

Leave a Comment