അർബുദ രോഗികൾക്ക് വേണ്ടി മുടി ദാനം ചെയ്ത് നടി മാളവിക

Written by Taniniram

Published on:

അർബുദ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമ്മിക്കാൻ നടി മാളവിക നായർ മുടി ദാനം ചെയ്തു. 30 സെൻ്റിമീറ്റർ നീളത്തിൽ മുടിയാണ് താരം ദാനം ചെയ്‌തത്‌. അമല മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന 34 മത് സൗജന്യ വിഗ്ഗ് വിതരണ മീറ്റിങ്ങിൽ ആണ് താരം മുടി ദാനം ചെയ്‌തത്‌. ചടങ്ങിൽ 76 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകളും സ്തനാർബുദ രോഗികൾക്ക് നിറ്റഡ് നോകേഴ്സും വിതരണം ചെയ്തു‌. പരിപാടിയിൽ 350 പേർ പങ്കെടുത്തു. കേശദാനം സംഘടിപ്പിച്ച 49 സ്ഥാപനങ്ങളെയും മുടി മുറിച്ചു നൽകിയ 51 വ്യക്തികളെയും മെമൻ്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.

ഇതിനോടകം 1610 കാൻസർ രോഗികൾക്ക് അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും സൗജന്യമായി വിഗ്ഗുകൾ നൽകാൻ കഴിഞ്ഞതായി അമല ആശുപത്രി ജോയിൻ്റ് ഡയക്‌ടർ, ഫാ. ജെയ്സൺ മുണ്ടൻമാണി അറിയിച്ചു. 400 പുരുഷന്മാർ ഉൾപ്പടെ മൂന്ന് വയസ്സു മുതൽ 70 വയസ്സു വരെയുള്ള സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പതിനാറായിരത്തോളം പേർ ഈ സ്നേഹ കൂട്ടായ്മയിലേക്ക് 30 സെൻ്റീ മീറ്റർ നീളത്തിൽ മുടി ദാനം ചെയ്‌തിട്ടുണ്ട്. ഇന്നുവരെ ആവശ്യപെട്ടിട്ടുള്ള എല്ലാ കാൻസർ രോഗികൾക്കും സൗജന്യമായി വിഗ്ഗ് നൽകാൻ കഴിഞ്ഞെന്ന് ഫാ. ജെയ്‌സൺ മുണ്ടൻമാണി പറഞ്ഞു. അമല ആശുപത്രിയിലെ മാത്രമല്ല മറ്റ് ആശുപത്രികളിലെയും ചികിത്സ തേടുന്ന രോഗികൾക്കും വിഗ്ഗുകൾ സൗജന്യമായി ലഭിക്കുമെന്ന് അമല ആശുപത്രി അധികാരികൾ അറിയിച്ചു. ചടങ്ങിൽ അമല മെഡിക്കൽ കോളേജ് ഡയറക്‌ടർ, ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്‌ടർ, ഫാ. ജെയ്‌സൺ മുണ്ടൻമാണി, ഫാ. ഷിബു പുത്തൻപുരയ്ക്കൽ, ഡോ. രാകേഷ് എൽ. ജോൺ, വെൽനസ്സ് വിഭാഗം മേധാവി, ഡോ. സിസ്റ്റർ ആൻസിൻ, കേശദാനം കോ ഓർഡിനേറ്റർ, പി.കെ. സെബാസ്റ്റ്യൻ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡർ ഫോർ ഹെയർ ഡൊണേഷൻ, സുകന്യ കെ.കെ. ലയൺസ് ചൈയ്‌ഡ്‌ ഹുഡ് കാൻസർ കോർഡിനേറ്റർ ആഡ് ഹെയർ ഡോണർ, സിമി. ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.

See also  കുഞ്ഞാറ്റ നായികമാരോളം സ്റ്റൈലിഷായി ബ്ലാക്ക് ഓഫ് ഷോൾഡർ ബ്ലൗസും സാരിയും അണിഞ്ഞ്…

Related News

Related News

Leave a Comment