സെലിന്‍ ജോസഫിന് പിറന്നാള്‍ ആശംസകളുമായി മാധവ് സുരേഷ്; ‘സെലിന്‍ ആണെന്റെ ലോകം’ വാക്കുകളില്‍ പ്രണയം

Written by Taniniram

Published on:

നടി സെലിന്‍ ജോസഫിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് നടന്‍ സുരേഷ് ഗോപിയുടെ മകനായ മാധവ് സുരേഷ്. മാധവിന്റെ അടുത്ത സുഹൃത്താണ് സെലിന്‍. തന്റെ ജീവിതത്തിലെ ഏറ്റവും സ്‌പെഷല്‍ ആയിട്ടുള്ള വ്യക്തിയാണ് സെലിനെന്നും സെലിനാണ് തന്റെ ലോകമെന്നും മാധവ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

‘ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സ്‌പെഷല്‍ ആയിട്ടുള്ള ഒരാളെ ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ഒരാളാണ് എന്റെ ലോകം. ഞാന്‍ വലിയ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന് ഒരു പാറ പോലെ എന്നോടൊപ്പം നിന്ന ഒരാള്‍. ഒരു മനുഷ്യനെന്ന നിലയില്‍ എന്റെ പോരായ്മകള്‍ മനസ്സിലാക്കുകയും അവയൊക്കെ പരിഹരിച്ച് ഞാന്‍ മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ഒരാള്‍. ആ പുഞ്ചിരി എന്റെ ദിവസത്തെ പ്രകാശിപ്പിക്കുന്നു…
മാധവ് സുരേഷിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്

ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മാധവിന്റെ പോസ്റ്റ്.
സെലിന്‍ ജീത്തു ജോസഫിന്റെ അസിസ്റ്റന്റായി ഊഴം എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് രണത്തില്‍ നായികയായി അരങ്ങേറ്റം. കാനഡിയിലാണ് ജനിച്ചത്.

See also  സുരേഷ് ഗോപിയുടെ മരുമകളായി വരുമോ ഈ സുന്ദരി??

Leave a Comment