ഗായിക ദുർഗാ വിശ്വനാഥ് വിവാഹിതയായി , ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വരൻ റിജു താലി ചാർത്തി

Written by Taniniram

Published on:

ഗായിക ദുര്‍ഗ വിശ്വനാഥ് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു വിവാഹം. കണ്ണൂര്‍ സ്വദേശിയായ റിജുവാണ് ദുര്‍ഗയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ കൂടിയാണ് വരന്‍. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ബിസിനസുകാരനായ ഡെന്നിസായിരുന്നു് ദുര്‍ഗയുടെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഡെന്നിസും ദുര്‍ഗയും തമ്മില്‍ വേര്‍പിരിഞ്ഞത്. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ വേദിയിലൂടെയാണ് ദുര്‍ഗ വിശ്വനാഥ് മലയാളികള്‍ക്കു സുപരിചിതയായത്.

See also  എംടിയുടെ ഒൻപത് കഥകൾ,മമ്മൂട്ടിയും,മോഹൻലാലും,ഫഹദ്ഫാസിലും സ്‌ക്രീനിൽ , കമലഹസ്സന്റെ അവതരണം , മനോരഥങ്ങൾ ട്രെയിലർ

Related News

Related News

Leave a Comment