Monday, May 19, 2025

കുഞ്ഞതിഥിയെ വരവേൽക്കാനായി ദീപികയുടെ ക്ഷേത്ര ദർശനം; വീഡിയോ വൈറൽ

Must read

- Advertisement -

ബോളിവുഡിലെ സ്റ്റൈലിഷ് താരദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. തങ്ങളുടെ കുഞ്ഞ് അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും .ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത് കുടുംബത്തിനൊപ്പമുള്ള ദീപികയുടെ ക്ഷേത്രദര്‍ശനമാണ് .

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിലാണ് രണ്‍വീറിനും കുടുംബത്തിനുമൊപ്പം താരം എത്തിയത്. പച്ച ബനാറസി സാരി ധരിച്ചാണ് താരം എത്തിയത്. നിറവയറില്‍ സാരി ധരിച്ചെത്തിയ ദീപികയുടെ വിഡിയോ ആരാധകരുടെ മനം കവരുകയാണ്.

ദീപികയുടെ സുഹൃത്തും സ്റ്റൈലിസ്റ്റുമായ അനൈത ഷറോഫാണ് താരത്തിന് സാരി സമ്മാനിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാരിയാണ് ദീപികയ്ക്കുവേണ്ടി പുനഃര്‍സൃഷ്ടിച്ചത്. സാരിക്കൊപ്പം ചെറിയ കമ്മല്‍ മാത്രമാണ് താരം അണിഞ്ഞത്. ഈ മാസം അവസാനത്തോടെ താരദമ്പതികള്‍ക്ക് കുഞ്ഞ് പിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

https://www.instagram.com/reel/C_mdbGRBKkT/?utm_source=ig_web_copy_link

See also  ദീപിക പദുക്കോൺ അമ്മയാകുന്നു; സെപ്റ്റംബറിൽ കടിഞ്ഞൂൽ കൺമണി എത്തും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article