യുഎസ് ഓപ്പണ്‍ കിരീടം അരീന സബലേങ്കയ്ക്ക്

Written by Taniniram Desk

Published on:

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ബെലറൂസ് താരം അരീന സബലേങ്കയ്ക്ക്. ഫൈനലില്‍ അമേരിക്കയുടെ ജെസീക്ക പെഗുലയെ തോല്‍പ്പിച്ചു. സ്‌കോര്‍: 7-5, 7-5. സബലേങ്കയുടെ മൂന്നാം ഗ്ലാന്‍സ്ലാം കിരീടനേട്ടമാണിത്.

ഒന്നാം സെറ്റിലെ തോല്‍വിക്ക് ശേഷം രണ്ടാം സെറ്റിലും തുടക്കത്തില്‍ തന്നെ പതറിയ പെഗുല പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും സബലേങ്കയുടെ ദൃഢനിശ്ചയത്തിന് മുന്നില്‍ പരാജയപ്പെടുകയായിരുന്നു.

രണ്ടാം സെറ്റില്‍ 0-3 എന്ന നിലയില്‍ നിന്ന് പെഗുല 5-3ന് ലീഡ് നേടിയെങ്കിലും ശക്തമായ പോരാട്ടത്തിലൂടെ സബലേങ്ക വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. ആദ്യ സെറ്റ് 60 മിനിറ്റ് വരെ നീണ്ടുനിന്നു.

See also  ഷമിക്ക് പരിക്ക്; ആവേശ് ഖാന്‍ ടീമില്‍

Related News

Related News

Leave a Comment