സാനിയ മിര്‍സയും മുഹമ്മദ് ഷമിയും വിവാഹിതരാകുന്നോ?

Written by Taniniram

Published on:

ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സയും ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ഷമിയും വിവാഹിതരാകുന്നൂവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം.

സാനിയയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും വിവാഹമോചനം നേടിയിരുന്നു. ഷമിയും ഭാര്യ ഹസിന്‍ ജഹാനും വേര്‍പിരിഞ്ഞു. താന്‍ ഒരു മാറ്റത്തിന് തയ്യാറെടുക്കുന്നതായി സാനിയ സോഷ്യല്‍ മീഡിയില്‍ കുറിച്ചതും തെറ്റിദ്ധരിക്കപ്പെട്ടു.

എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് സാനിയുടെ പിതാവ് ഇമ്രാന്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. തെറ്റായ വാര്‍ത്തകളാണിതെന്നും സാനിയ ഇതുവരെ ഷമിയെ കണ്ടിട്ടുപോലുമില്ലെന്നും ഇമ്രാന്‍ പറഞ്ഞു. മുഹമ്മദ് ഷമിയുടെ അടുത്ത സുഹൃത്തുക്കളും വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ്.

See also  ഹൈദരാബാദില്‍ കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായി സാനിയ മിര്‍സയെത്തുമോ?

Related News

Related News

Leave a Comment