ഐശ്വര്യയും അഭിഷേകും വേർപിരിയുന്നോ ? വിവാഹ മോചന വാർത്തയ്ക്ക് ലൈക് അടിച്ച് അഭിഷേക് ബച്ചൻ

Written by Taniniram

Published on:

അഭിഷേക് ബച്ചനും ഐശ്വര്യ റായ്യും വിവാഹ മോചിതരാകുന്നുവെന്ന വാര്‍ത്തകള്‍ ഉത്തരേന്ത്യന്‍ മാധ്യമങ്ങളില്‍ കുറച്ച് നാളുകളായി വരുന്നുണ്ട്. ഇതിനെ സാധൂകരിക്കുന്ന രീതിയിലാണ് പൊതുമധ്യത്തില്‍ ദമ്പതികളുടെ പെരുമാറ്റവും. വിവാഹ മോചന അഭ്യൂഹങ്ങള്‍ക്കിടെ അതുമായി ബന്ധപ്പെട്ടൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുകയാണ് നടന്‍. വിവാഹ മോചന കേസുകള്‍ കൂടുന്നുവെന്ന ഒരു പ്രമുഖ മാധ്യമത്തില്‍ വന്ന ലേഖനത്തിന്റെ പോസ്റ്റാണ് അഭിഷേക് ലൈക്ക് ചെയ്തത്.

”വിവാഹമോചനം ആര്‍ക്കും അത്ര എളുപ്പമല്ല. എന്നാല്‍, ചിലപ്പോള്‍ ജീവിതത്തില്‍ നമ്മള്‍ പ്രതീക്ഷിച്ചതുപോലെ സംഭവില്ല. എന്നാല്‍, ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും വലിയ സ്വപ്നങ്ങളും ഒരുമിച്ച് കണ്ടിരുന്നവര്‍, വര്‍ഷങ്ങള്‍ക്കുശേഷം വേര്‍പിരിയുമ്പോള്‍, അവര്‍ക്ക് എങ്ങനെ അത് സഹിക്കാനാകും. ബന്ധം വിച്ഛേദിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതെന്താണ്, എന്ത് വെല്ലുവിളികളാണ് അവര്‍ നേരിടുന്നത്?. ആഗോളതലത്തില്‍ 50 കഴിഞ്ഞവര്‍ വിവാഹ മോചനം നേടുന്നത് കൂടി വരുന്നുണ്ട്. കാരണങ്ങള്‍, വ്യത്യസ്തമാണെങ്കിലും, അതിശയിക്കാനില്ല,” എന്നാണ് ലേഖനത്തിലുള്ളത്.

മുകേഷ് അംബാനിയുടെ വിവാഹത്തിന് ഐശ്വര്യ റായ് ബച്ചന്‍ കുടുംബത്തിനൊപ്പമല്ലാതെ മകള്‍ ആരാധ്യയ്‌ക്കൊപ്പമാണ് എത്തിയത്. അഭിഷേക് മാതാപിതാക്കളായ അമിതാഭിനും ജയയ്ക്കും ഒപ്പമാണ് എത്തിയത്. അഭിഷേക് ബച്ചന്‍ മാതാപിതാക്കള്‍ക്കും സഹോദരിയുടെ കുടുംബത്തിനുമൊപ്പമാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഐശ്വര്യയും മകളും ഒറ്റയ്ക്കാണ് ഫോട്ടോയ്ക്ക് നിന്നത്. ഇതോടെ ഐശ്വര്യയും അഭിഷേകും വേര്‍പിരിയുന്നുവെന്ന അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമായി.

See also  ഇന്നത്തെ നക്ഷത്രഫലം

Related News

Related News

Leave a Comment