ബിഎസ്‌സി നഴ്‌സിങ്, പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍…

Written by Web Desk1

Updated on:

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വാശ്രയ കോളജുകളിലേക്ക് 2023-24 വര്‍ഷത്തെ ബിഎസ്‌സി നഴ്‌സിങ്, എംഎല്‍ടി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ഒപ്‌റ്റോമെട്രി, ബിപിറ്റി, ബിഎഎസ്എല്‍പി, ബിസിവിറ്റി, ഡയാലിസിസ് ടെക്‌നോളജി, ഒക്യൂപേഷണല്‍ തെറാപ്പി, മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി, റേഡിയോതെറാപ്പി ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പുതിയ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്ന പ്രകാരം പ്രവേശന പ്രക്രിയയില്‍ ഉള്‍പ്പെടുത്തും.

എല്‍ബിഎസ് സെന്റര്‍ ഡയറക്ടറുടെ www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷാഫീസ് ഓണ്‍ലൈന്‍ മുഖേനയോ അല്ലെങ്കില്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ 2024 മേയ് 17 മുതല്‍ ജൂണ്‍ 12 വരെ അപേക്ഷാഫീസ് ഒടുക്കാം.
ജനറല്‍, എസ്ഇബിസി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്.

അപേക്ഷയുടെ അന്തിമ സമര്‍പ്പണത്തിനുള്ള അവസാന തീയതി ജൂണ്‍ 15 വരെ. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍. 0471 2560363, 364.

See also  എസ്എസ്എൽസി പരീക്ഷ നാളെ തുടങ്ങും

Leave a Comment