ബൈക്ക് ഓടിക്കുന്നതിനിടെ ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം…

Written by Web Desk1

Published on:

ചെന്നൈ (Chennai) : ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവാവ് വണ്ടല്ലൂർ–മിഞ്ചൂർ ഔട്ടർ റിങ് റോഡിൽ വാഹനം ഇടിച്ചു മരിച്ചു.

ഗുഡുവാഞ്ചേരി സ്വദേശിയും കോളജ് വിദ്യാർഥിയുമായ വിക്കി (19)യാണു മരിച്ചത്. ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചുകൊണ്ട്, വിവിധ രീതിയിൽ ഫോട്ടോ എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ നിന്നു തെറിച്ച വീണ വിക്കി, സമീപത്തെ വൈദ്യുത തൂണിൽ തലയിടിച്ചു സംഭവ സ്ഥലത്തു തന്നെ മരിച്ചു. മേഖലയിൽ വാഹനാപകടങ്ങൾ വർധിക്കുന്നതായും യുവാക്കൾ അലക്ഷ്യമായാണു വാഹനം ഓടിക്കുന്നതെന്നും പ്രദേശവാസികൾ ആരോപിച്ചു

See also  കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞ് അപകടത്തിൽ ചികിൽസയിലായിരുന്ന ആൾ മരിച്ചു

Leave a Comment