ആറ് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് ബാഗിലാക്കി അമ്മ വീടിന്റെ മേൽക്കൂരയിൽ ഉപേക്ഷിച്ചു…

Written by Web Desk1

Published on:

ന്യൂഡൽഹി (Newdelhi) : നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ചു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ശിവാനിയെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ‘അമ്മ’ കൊലപ്പെടുത്തിയത്.

കുഞ്ഞിനെ കൊന്നതിന് ശേഷം, ബാഗിലാക്കി വീടിന്റെ മേൽക്കൂരയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം കുഞ്ഞിനെ കാണാനില്ലെന്ന് യുവതി വീട്ടുകാരെ അറിയിച്ചു. കുടുംബം നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴഞ്ഞത്.

നാലാമതും പെൺകുഞ്ഞ് ജനിച്ചതിൽ സമൂഹം പരിഹസിക്കുമോ എന്ന് ഭയന്നാണ് കൊലപാതകം നടത്തിയതെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വീട്ടിൽ എത്തിയപ്പോൾ തനിക്ക് ആശുപത്രിയിലേയ്ക്ക് പോകണമെന്ന് ശിവാനി പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. നേരത്തെയും യുവതിയുടെ രണ്ട് കുഞ്ഞുങ്ങൾ വ്യത്യസ്ത സാഹചര്യത്തിൽ മരിച്ചിരുന്നു. ഇതിനെ പറ്റിയും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

See also  നടൻ ബൈജുവിന്റെ ആഡംബര കാര്‍ കേരളത്തില്‍ ഓടുന്നത് ചട്ടങ്ങള്‍ ലംഘിച്ച്; സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ ചുമത്തിയത് 7 തവണ

Related News

Related News

Leave a Comment