7 മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

Written by Taniniram

Published on:

പാലക്കാട് കരിമ്പ വെട്ടത്ത് ഏഴു മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ ഭര്‍ത്താവ് നിഖില്‍ (28) സേലത്തുവച്ചു പൊലീസിന്റെ പിടിയിലായി. പഴയലക്കിടി മറ്റത്തുപടി വീട്ടില്‍ ചാമിയുടെയും ലക്ഷ്മിയുടെയും മകള്‍ സജിതയെ (26) ആണ് കിടപ്പുമുറിയില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ് 2 മക്കളുമായി തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു

തമിഴ്നാടുള്ള നിഖിലിന്റെ സഹോദരി വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍പോയി നോക്കിയ സമീപവാസികളാണ് നാടിനെ നടുക്കിയ കൊലപാതകത്തെക്കുറിച്ച് അറിയുന്നത്. കല്ലടിക്കോട് പൊലീസെത്തി പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം അന്വേഷണം ആരംഭിക്കുകയായിരുന്നു. പിന്നീട് നിഖില്‍ (28 )നെ ഇവരുടെ 2 കുട്ടികളൊടൊപ്പം തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ സേലത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന നിഖില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു. മക്കള്‍: നിജില്‍ (9), നിവേദ്യ (6).

See also  ജോൺസൺ ആതിരയെ കുത്തികൊലപ്പെടുത്തിയത് ലൈംഗിക ബന്ധത്തിനിടെ, ഭർത്താവും കുട്ടികളുമുളള ആതിരയെ പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാമിലൂടെ

Leave a Comment