രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; എംഡിഎംഎയുമായി യുവാവ് പിടിയില്‍

Written by Taniniram

Published on:

ബാംഗ്ലൂരില്‍ നിന്നും കൊച്ചിയിലേക്ക് കടത്തുകയായിരുന്ന എം ഡി എം എ ആയി കണ്ണൂര്‍ സ്വദേശി പിടിയില്‍. റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ നവനീത് ശര്‍മ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ചാലക്കുടി ഡിവൈഎസ്പി ആര്‍. അശോക്, റൂറല്‍ റെയിഞ്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എന്‍ മുരളി, കൊരട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. എ അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ കൊരട്ടി ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് 15 ഗ്രാം എംഡി എം എയുമായി യുവാവ് പിടിയിലായത്.

കണ്ണൂര്‍ ഇരിട്ടി വിളമനം സ്വദേശിയായ മലയില്‍ വീട്ടില്‍ അമല്‍ കൃഷ്ണയാണ് പിടിയിലായത്. തൃശ്ശൂര്‍ മേഖല ഡിഐജി അജിത ബീഗം ജില്ലയില്‍ ലഹരി വ്യാപനം തടയുക ഉത്പാദനം വിപണനം തടയുക എന്നീ ലക്ഷ്യത്തോടെ ജില്ലയില്‍ ഉടനീളം വ്യാപക പരിശോധന നടത്തിക്കൊണ്ടിരിക്കുന്ന തിന്റെ ഭാഗമായാണ് പരിശോധന കര്‍ശനമാക്കിയിട്ടുള്ളത്. സംശയം തോന്നിയ അമലിനെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായാണ് മറുപടി പറഞ്ഞത്. അമലിനെ പരിശോധനയ്ക്ക് വിധേയനായിക്കിയപ്പോള്‍ ചെറുപ്പൊതികളില്‍ ആക്കി മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്നും വാഹനങ്ങള്‍ മാറിമാറി കയറിയാണ് യുവാവ് കൊച്ചിയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. യുവാവിനെ കണ്ടെത്തിയ ലഹരിക്ക് ഒരു ലക്ഷത്തിലേറെ വില വരുന്നതാണെന്ന് പോലീസ് പറയുന്നത്. യുവാവിനെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തു.

See also  തുശൂരില്‍ 12 വയസുകാരിയെ സ്‌കൂളില്‍നിന്നും കൂട്ടിക്കൊണ്ടു പോയി പലതവണ പീഡിപ്പിച്ച പ്രതിക്ക് 75 വര്‍ഷം കഠിന തടവ്

Leave a Comment