മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ യുവതിയെ കാറില്‍ വെച്ച് കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടു. മൃതദേഹ അവശിഷ്ടം കണ്ടെത്തി പോലീസ്

Written by Taniniram

Published on:

ആലപ്പുഴ മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കലയെന്ന 20 കാരിയുടെ മൃതദേഹം കണ്ടെത്തനായി പരിശോധന തുടങ്ങി പോലീസ്. കലയുടെ ഭര്‍ത്താവ് അനിലിന്റെ വീടിന്റെ കോംപൗണ്ടിലുള്ള സെപ്റ്റിക് ടാങ്ക് പൊളിച്ചാണ് പരിശോധന നടത്തുന്നത്. മുമ്പ് സെപ്റ്റിക് ടാങ്കുണ്ടായിരുന്ന സ്ഥാനത്താണ് കുഴിച്ച് പരിശോധന നടത്തുന്നത്. അനിലിന്റെ വീട്ടില്‍ 3 സെപ്റ്റിക് ടാങ്കുകള്‍ ഉണ്ട്. മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചുവെന്നാണ് അവിടെ നിന്ന് ലഭിക്കുന്ന വിവരം. 15 വര്‍ഷം മുമ്പ് യുവതിയെ കൊന്നു കുഴിച്ചുമൂടിയെന്നാണ് പൊലീസിന് ലഭിച്ച മൊഴി. വര്‍ഷങ്ങള്‍ കഴിഞ്ഞത് പോലീസിന് വലിയ വെല്ലുവിളിയാണ്.കലയുടെ ഭര്‍ത്താവ് ഇസ്രയേലില്‍ ജോലി ചെയ്യുകയാണ്. ഇയാളെ നാട്ടിലെത്തിക്കാമനുള്ള ശ്രമങ്ങളും ആരംഭിച്ചു.

തെളിവുകള്‍ ശേഖരിക്കുക, മൃതദേഹാവശിഷ്ടം കലയുടേതെന്ന് ഉറപ്പുവരുത്തുക എന്നതാണ് പൊലീസസിന്റെ ആദ്യ ലക്ഷ്യം. 15വര്‍ഷം മുമ്പാണ് കലയെകാണാതാവുന്നത്. അനിലിന്റേയും കലയുടേയും പ്രണയ വിവാഹമായിരുന്നു. കാണാതാവുമ്പോള്‍ കലയ്ക്ക് കുഞ്ഞുണ്ടായിരുന്നു. സ്വന്തം വീട്ടുകാരുമായി കലയ്ക്ക് വലിയ അടുപ്പമില്ലായിരുന്നു. പെട്ടെന്ന് ഒരു ദിവസം കലയെ കാണാതായിരുന്നു. പൊലീസിന് പരാതി ലഭിച്ചെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോ?ഗതിയുണ്ടായിരുന്നില്ല. അനില്‍ വേറെ വിവാഹം കഴിക്കുകയും കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു. അനില്‍ ഇസ്രായേലിലാണ് ഉള്ളത്. കേസില്‍ അനിലിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് കസ്റ്റഡിയിലുള്ളത്.

See also  എൽ കെ ജി വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; അധ്യാപികയെ പിരിച്ചു വിട്ടു…

Related News

Related News

Leave a Comment