ഏഴുകടൽ താണ്ടി പ്രിയകൂട്ടുകാരിയുടെ കല്യാണത്തിന് ; ചിത്രങ്ങളുമായി സംവൃത

Written by Web Desk1

Published on:

തനിയെ സാരി ഉടുത്ത്, മേക്കപ്പിട്ട് സിമ്പിൾ ലുക്കിലാണ് സംവൃത എത്തിയത്. 12 വർഷം പഴക്കുമുള്ള സാരിയാണ് താൻ അണിഞ്ഞതെന്നും ധരിച്ചിരിയ്ക്കുന്ന ആഭരണങ്ങള്‍ സ്വന്തം കളക്ഷനിലുള്ളതാണെന്നും സംവൃത പറയുന്നു.

മലയാളികളുടെ പ്രിയ നടിയാണ് സംവൃത സുനിൽ. പ്രേക്ഷകർ എന്നെന്നും ഓർത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവൃത ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് താമസം.

വളരെ അപൂർവ്വമായി, വെക്കേഷൻ സമയത്തു മാത്രമാണ് സംവൃത നാട്ടിൽ എത്താറുള്ളത്. എന്നാൽ ഇത്തവണ സംവൃത നാട്ടിലെത്തിയത് പ്രിയ കൂട്ടുകാരിയായ മീര നന്ദന്റെ വിവാഹം കൂടാൻ വേണ്ടിയായിരുന്നു. മല്ലു സിംഗ്, സ്വപ്ന സഞ്ചാരി തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളവരാണ് സംവൃതയും മീര നന്ദനും.

വളരെ സിമ്പിളായ ലുക്കിലാണ് സംവൃത റിസപ്ഷനെത്തിയത്. സാരി ഉടുത്തതും, മേക്കപ്പിട്ടതും തനിച്ചാണ് എന്നും സംവൃത പോസ്റ്റില്‍ കുറിച്ചു.

12 വർഷം പഴക്കുമുള്ള സാരിയാണ് താൻ അണിഞ്ഞതെന്ന് സംവൃത പറയുന്നു. ധരിച്ചിരിയ്ക്കുന്ന ആഭരണങ്ങള്‍ സ്വന്തം കളക്ഷനിലുള്ളതാണെന്നും സംവൃത പറയുന്നു.

വിവാഹ റിസപ്ഷനെത്തിയ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് സംവൃത ഇപ്പോൾ. ചിത്രങ്ങളിൽ സംവൃതയുടെ അച്ഛനെയും ഭർത്താവിനെയും കൂടെ കാണാം.

See also  കാവ്യയുടെ സാരി സ്വന്തം ലക്ഷ്യയിൽ നിന്നും ; ആഭരണങ്ങൾ പൊന്നിനേക്കാൾ വിലയേറിയത്…

Leave a Comment