ഊമകത്തുകള്‍ക്ക് പിന്നില്‍ ബന്ധു…പ്രണയിച്ച് വിവാഹം ചെയ്ത 20 കാരിയെ എന്തിന് കൊന്ന് സെപറ്റിക്കല്‍ ടാങ്കിലിട്ടു ? ചുരുളഴയിക്കാന്‍ പോലീസ്

Written by Taniniram

Published on:

ആലപ്പുഴ: ദൃശ്യം സിനിമയ്ക്ക് മുന്നെ ദൃശ്യം മോഡല്‍ കൊലപാതകം സംസ്ഥാനത്ത് നടന്നൂവെന്നതിന് തെളിവാണ് കല കൊലപാതക കേസ്. പതിനഞ്ച് വര്‍ഷത്തിന് ശേഷം മാന്നാര്‍ സ്വദേശിയായ കലയുടെ തിരോധാനം വീണ്ടും പൊലീസ് ഗൗരവമായി എടുക്കുന്നത് നിരന്തരമായി ലഭിച്ച ഊമക്കത്തിലൂടെ. കലയെ കാണാതായതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും കാണിച്ച് പൊലീസിന് നിരന്തരമായി ഊമക്കത്ത് ലഭിച്ചിരുന്നു. ഇതോടെയാണ് തീരോധാനത്തില്‍ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കല കൊല്ലപ്പെട്ടതാകാമെന്ന നിഗമനത്തിലെത്തിയത്. സംഭവത്തില്‍ അനിലിന്റെ സൃഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് കല കൊല്ലപ്പെട്ടതാണെന്ന് സുഹൃത്തുക്കള്‍ സമ്മതിച്ചു. കലയെ കൊന്ന് സെപ്റ്റിക് ടാങ്കിലിട്ടുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി. ഇതോടെ കലയുടെ ഭര്‍ത്താവായിരുന്ന അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു.

കലയെ കാണാതായ സമയത്ത് ബന്ധുക്കള്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നിരുന്നില്ല. നിലവില്‍ കസ്റ്റഡിയിലുള്ളത് അനിലിന്റെ ബന്ധുക്കളാണ്. എന്നാല്‍ ഊമക്കത്തയച്ചതിന് പിന്നിലാരെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. അനിലിന്റെ ബന്ധുക്കളിലൊരാളാകാം ഊമക്കത്തെഴുതിയതെന്നും കൃത്യം നടന്നത് കൃത്യമായി അറിയാവുന്നവര്‍ തന്നെയായിരിക്കും അതെന്ന അനുമാനത്തിലാണ് പൊലീസ്.

കാണാതാകുമ്പോള്‍ കലയ്ക്ക് 20 വയസ്സായിരുന്നു പ്രായം. കലയും അനിലും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എന്നാല്‍ പിന്നീട് ഇവര്‍ക്കിടയില്‍ എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. കലയെ കാണാതായതിന് ശേഷം അനില്‍ വിദേശത്തേക്ക് ജോലി ആവശ്യാര്‍ഥം പോകുകയായിരുന്നു. ഇയാളെ വിദേശത്ത് നിന്ന് എത്തിക്കാനുളള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചു.

See also  യുവതിയെ കഷ്‌ണങ്ങളാക്കി ഫ്രി‌ഡ്‌ജിൽ വച്ച സംഭവം; പ്രതി ആത്മഹത്യ ചെയ്തു…

Related News

Related News

Leave a Comment