തിരുവനന്തപുരം : ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പതിനെട്ടുകാരിയുടെ ആത്മഹത്യയില്‍ നെടുമങ്ങാട് സ്വദേശിയായ ആണ്‍സുഹൃത്ത് അറസ്റ്റില്‍. നെടുമങ്ങാട് ഉഴമലയ്ക്കല്‍ സ്വദേശിയായ ബിനോയ് എന്ന യുവാവാണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരമാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മേല്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുമെന്നു പൂജപ്പുര പൊലീസ് അറിയിച്ചിരിക്കുന്നത്. ആത്മഹത്യയ്ക്ക് കാരണം സൈബര്‍ ആക്രമണമല്ലെന്നും ഈ യുവാവാണ് കാരണമെന്നുമാണ് ബന്ധുക്കളുടെ ആരോപണം.പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്.
പെണ്‍കുട്ടിയും യുവാവും തമ്മില്‍ സ്നേഹബന്ധത്തിലായിരുന്നു. പെണ്‍കുട്ടി ഇക്കാര്യം വീട്ടില്‍ പറഞ്ഞു. എന്നാല്‍ ബിനോയിയുടെ വീട്ടുകാരുമായി ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കാമെന്നും പഠനത്തില്‍ ശ്രദ്ധിക്കാനും മാതാപിതാക്കള്‍ പറഞ്ഞു. രണ്ടു മാസം മുന്‍പ് പെണ്‍കുട്ടിയും ബിനോയിയും തമ്മില്‍ പിണങ്ങി. ഇതിന്റെ മനോവിഷമത്തിലായിരുന്ന പെണ്‍കുട്ടി 10-ാം തീയതി രാത്രി വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. അനിയന് കണ്ടതിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന കുട്ടി 16നാണ് മരിച്ചത്. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ ബിനോയിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്. പോക്സോ വകുപ്പ് ചുമത്തുന്നതു സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍സറ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.