ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ 50 ലക്ഷം വിലവരുന്ന എംഡിഎംഎയുമായി യുവതി പിടിയില്‍

Written by Taniniram

Published on:

വിപണിയില്‍ ഏകദേശം 50 ലക്ഷം വിലവരുന്ന ഒരു കിലോ എംഡിഎംഎയുമായി യുവതി പോലീസ് പിടിയില്‍. ബെംഗളുരു സ്വദേശി സര്‍മീന്‍ അക്തറി (26) ആണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ കസ്റ്റഡിയിലായത്.രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് എത്തിയ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ആലുവ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ പിടികൂടിയത്.

യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുന്ന വ്യക്തിയാണെന്ന് മനസ്സിലായി. എംഡിഎംഎയുമായി സ്ഥിരം ട്രെയിനിലെത്തുന്ന യുവതി ഇവിടെ കൈമാറിയ ശേഷം തിരികെ പോവുകയായിരുന്നു പതിവ്. പിടിയിലായതോടെ യുവതി പൊട്ടിക്കരഞ്ഞു. ഹീറ്ററിനുളളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കൊച്ചിയില്‍ യുവാക്കള്‍ക്കിടയിലാണ് കൂടുതലും വില്‍പന.

See also  പടക്കം പൊട്ടിച്ചു; വീടുകൾ കത്തിനശിച്ചതിൽ മൂന്നുപേർക്കെതിരെ കേസ്

Related News

Related News

Leave a Comment